ഗോ എയർ ഖത്തറിലേക്ക് ദിവസേനയുള്ള സർവിസ് ആരംഭിക്കുന്നു
text_fieldsദോഹ: ഇന്ത്യൻ വിമാന കമ്പനിയായ ഗോ എയർ ഖത്തറിലേക്കും തിരിച്ചും പറക്കാനൊരുങ്ങുന്നു. മ ുംബൈയിൽ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസേന നേരിട്ടുള്ള വിമാ നം സർവിസിനാണ് തുടക്കമാകുന്നത്. 2020 മാർച്ച് 19 മുതൽ ഖത്തറിലേക്ക് പറന്നു തുടങ്ങും.
പ്രതിദിനം നേരിട്ട് സർവിസ് നടത്തുന്ന നടത്തുന്ന ജി8, 7 വിമാനം മുംബൈ വിമാനത്താവളത്തിൽനിന്ന് വൈകുന്നേരം 5.50 ന് പുറപ്പെട്ട് രാത്രി 7.30ന് ഖത്തറിൽ എത്തും. നാലു മണിക്കൂർ 10 മിനിറ്റാണ് യാത്ര ദൈർഘ്യം. തിരികെ ഇന്ത്യയിലേക്ക്, ജി8, 8 വിമാനം ഹമദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് രാത്രി 8.30ന് പുറപ്പെടും. പ്രാദേശിക സമയം പുലർച്ച 2.40ന് മുംബൈയിൽ എത്തും. ഫ്ലൈറ്റുകളുടെ ബുക്കിങ് ഇതിനകം തന്നെ എയർലൈൻ വെബ്സൈറ്റിൽ ആരംഭിച്ചു.
നിലവിൽ ഖത്തർ എയർവേസ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ മാത്രമാണ് ഇൗ മേഖലയിൽ സർവിസ് നത്തുന്നത്. ഇപ്പോൾ പ്രവർത്തനരഹിതമായ ജെറ്റ് എയർവേസും ഈ തിരക്കേറിയ റൂട്ടിൽ പറക്കാൻ ഉപയോഗിച്ചിരുന്നു. നിലവിൽ 27 ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഖത്തർ ഒഴികെയുള്ള ഒമ്പത് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും ഗോഎയർ സർവിസ് നടത്തുന്നുണ്ട്.
