കാമ്പസിന് ഹരിതാഭ പകർന്ന് എം.ഇ.എസിൽ ഗോ ഗ്രീൻ
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ ഗോ ഗ്രീൻ പദ്ധതികളുടെ ഭാഗമായി വിദ്യാർഥികൾക്ക് ചെടിതൈകൾ വിതരണം ചെയ്യുന്നു
ദോഹ: 'ഗോ ഗ്രീൻ' ഹരിതവൽകരണത്തിൻെറ ഭാഗമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ കാമ്പസിൽ 500ലേറെ തൈകൾ വെച്ചുപിടിപ്പിച്ചു. കാമ്പസ് കെയർഫോഴ്സ്, സ്കൗട്സ് ആൻറ് ഗൈഡ്സ്, എം.ഇ.എസ്.എം.യു.എൻ ക്ലബ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ചെടികൾ നട്ടുപിടിപ്പിച്ചത്. മാനേജിങ് കമ്മിറ്റി ഡയറ്കർ എം.സി മുഹമ്മദ് വിദ്യാർഥികൾക്ക് തൈകൾ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഹമീദ സംസാരിച്ചു. ചെടികൾ വെച്ചുപിടിപ്പിക്കുന്നതിനൊപ്പം അവ പരിപാലിച്ച് ഒരു വർഷംകൊണ്ട് സ്കൂൾ പരിസരം ഹരിതാഭമാക്കുകയാണ് ലക്ഷ്യം.
ചീഫ് കോർഡിനേറ്റർ മന്മദൻ മാമ്പള്ളി, അധ്യാപകരായ ജെൻസി ജോർജ്, സെൽസി സെബാസ്റ്റ്യൻ, സമുയ്യ ഷാനുജ്, ഡോലറ്റ് ജെസുദസൻ, സ്കൗട് ആൻറ് ഗൈഡ്സ് ഇൻചാർജ് രാജേഷ് കെ.എസ്, ഫിയോന ഡിക്രൂസ് എന്നിവർ നേതൃത്വം നൽകി. ഖത്തറിൻെറ പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കും കാർബൺ ബഹിർഗനം കുറക്കാനുള്ള വിവിധ നടപടികൾക്കും പിന്തുണയുമായാണ് ഗോ ഗ്രീൻ പദ്ധതി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

