Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഫാ​രി​യി​ല്‍ 'ഗോ...

സ​ഫാ​രി​യി​ല്‍ 'ഗോ ​ഗ്രീ​ന്‍ ഗ്രോ ​ഗ്രീ​ന്‍' പ്ര​മോ​ഷ​ന് തു​ട​ക്കം

text_fields
bookmark_border
സ​ഫാ​രി​യി​ല്‍ ഗോ ​ഗ്രീ​ന്‍ ഗ്രോ ​ഗ്രീ​ന്‍ പ്ര​മോ​ഷ​ന് തു​ട​ക്കം
cancel
camera_alt

സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച ‘ഗോ ​ഗ്രീ​ൻ ഗ്രോ ​​​ഗ്രീ​ൻ’ പ്ര​മോ​ഷ​നി​ൽ​നി​ന്ന് 

ദോ​ഹ: വ്യ​ത്യ​സ്ത പ്ര​മോ​ഷ​നു​ക​ളു​മാ​യി ജ​ന​മ​ന​സ്സു​ക​ളി​ല്‍ ഇ​ടം​നേ​ടി​യ ദോ​ഹ​യി​ലെ പ്ര​മു​ഖ ഹൈ​പ​ര്‍ മാ​ര്‍ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യി​ല്‍ 'ഗോ ​ഗ്രീ​ന്‍ ഗ്രോ ​ഗ്രീ​ന്‍' പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​യി.

ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ജീ​വി​ക്കു​ക തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ച ഗോ ​ഗ്രീ​ന്‍ ഗ്രോ ​ഗ്രീ​ന്‍ പ്ര​മോ​ഷ​ന്റെ ഉ​ദ്ഘാ​ട​നം സ​ഫാ​രി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ഹ​മ​ദ് ദാ​ഫ​ര്‍ അ​ല്‍ അ​ഹ്ബാ​ബി നി​ര്‍വ​ഹി​ച്ചു. അ​ബു ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ഫാ​രി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ര്‍മാ​ന്‍, അ​ബൂ​ബ​ക്ക​ര്‍ മ​ഠ​പ്പാ​ട്ട്, സ​ഫാ​രി ഓ​ഫ് ക​മ്പ​നീ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷ​ഹീ​ന്‍ ബ​ക്ക​ര്‍ തു​ട​ങ്ങി​യ​വ​രും മ​റ്റ് മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളു​ടെ തൈ​ക​ള്‍ മു​ത​ല്‍ ഓ​റ​ഞ്ച്, നാ​ര​ങ്ങ, പ​പ്പാ​യ, ക​റ്റാ​ര്‍വാ​ഴ, വാ​ഴ, മു​രി​ങ്ങ, തു​ള​സി, ക​റി​വേ​പ്പി​ല തു​ട​ങ്ങി​യ​വ​യു​ടെ തൈ​ക​ള്‍, അ​സ്പ​രാ​ഗ​സ്, ആ​ന്തൂ​റി​യ, ബോ​ണ്‍സാ​യി പ്ലാ​ന്റ്, കാ​ക്റ്റ​സ്, ബാ​മ്പു സ്റ്റി​ക്ക​സ് തു​ട​ങ്ങി​യ അ​ല​ങ്കാ​ര​ച്ചെ​ടി​ക​ള്‍, വി​വി​ധ ഹാ​ങ്ങി​ങ് പ്ലാ​ന്റു​ക​ള്‍ തു​ട​ങ്ങി ഇ​റ​ക്കു​മ​തി ചെ​യ്ത​തും അ​ല്ല​ത്ത​തു​മാ​യ ഒ​ട്ട​ന​വ​ധി വ​ക​ഭേ​ദ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. 200ല്‍പ​രം വൈ​വി​ധ്യ​ങ്ങ​ളാ​യ ചെ​ടി​ക​ളാ​ണ് സ​ഫാ​രി ഗോ ​ഗ്രീ​ന്‍ ഗ്രോ ​ഗ്രീ​ന്‍ പ്ര​മോ​ഷ​നി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ വി​വി​ധ ചെ​ടി​ച്ച​ട്ടി​ക​ള്‍, ഗ്രോ ​ബാ​ഗ്, വാ​ട്ട​റി​ങ് ക്യാ​ന്‍, ഗാ​ര്‍ഡ​ന്‍ ബെ​ഞ്ച്, ഗ്രാ​സ് മാ​റ്റ്, ഗാ​ര്‍ഡ​ന്‍ ഹോ​സു​ക​ള്‍, വി​വി​ധ ഗാ​ര്‍ഡ​ന്‍ ടൂ​ളു​ക​ള്‍, ഫെ​ര്‍ട്ടി​ലൈ​സ​ര്‍, വ​ള​ങ്ങ​ള്‍, പോ​ട്ടി​ങ് സോ​യി​ല്‍ തു​ട​ങ്ങി എ​ല്ലാ​വി​ധ അ​നു​ബ​ന്ധ​സാ​മ​ഗ്രി​ക​ളും ഒ​രു കു​ട​ക്കീ​ഴി​ല്‍ നി​ര​ത്താ​ന്‍ സ​ഫാ​രി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

വി​ത്തു​ക​ളും പ​ച്ച​ക്ക​റി, വൃ​ക്ഷ​ത്തൈ​ക​ളും വ​ള​രെ ചു​രു​ങ്ങി​യ നി​ര​ക്കി​ല്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഈ ​ഗോ ഗ്രീ​ന്‍ ഗ്രോ ​ഗ്രീ​ന്‍ പ്ര​മോ​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സ​ഫാ​രി ഓ​ഫ് ക​മ്പ​നീ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷ​ഹീ​ന്‍ ബ​ക്ക​ര്‍ പ​റ​ഞ്ഞു. അ​ബു ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ലും സ​ല്‍വാ റോ​ഡി​ലെ സ​ഫാ​രി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ലും അ​ല്‍ഖോ​റി​ലെ സ​ഫാ​രി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ലും പ്ര​മോ​ഷ​ന്‍ ല​ഭ്യ​മാ​യി​രി​ക്കും.

മെ​ഗാ പ്ര​മോ​ഷ​നാ​യ സ​ഫാ​രി വി​ന്‍ ഫൈ​വ്​ ടൊ​യോ​ട്ട ഫോ​ർ​ച്യൂ​ണ​ര്‍ കാ​ര്‍ ആ​ൻ​ഡ് 2.5 കി​ലോ ഗോ​ള്‍ഡ് പ്ര​മോ​ഷ​നി​ലൂ​ടെ അ​ഞ്ച്​ ടൊ​യോ​ട്ട ഫോ​ർ​ച്യൂ​ണ​ര്‍ 2022 മോ​ഡ​ല്‍ കാ​റു​ക​ളും ര​ണ്ട​ര കി​ലോ സ്വ​ർ​ണ​വും സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും സ​ഫാ​രി ഒ​രു​ക്കു​ന്നു. ഏ​ത് ഔ​ട്ട്‌​ല​റ്റു​ക​ളി​ല്‍നി​ന്നും വെ​റും 50 റി​യാ​ലി​ന് ഷോ​പ്പി​ങ്​ ചെ​യ്യു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന ഇ-​റാ​ഫി​ള്‍ കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ മൈ ​സ​ഫാ​രി ക്ല​ബ് കാ​ര്‍ഡി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഏ​തൊ​രാ​ള്‍ക്കും മെ​ഗാ സ​മ്മാ​ന പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safarihyper marketsafari hypermarket
News Summary - 'Go Green Grow Green' Promotion Launched on Safari
Next Story