ജിമാഖ് ലോഞ്ചിങ് ഫെബ്രുവരി 13ന്
text_fieldsഗോകുലം ഗോപാലൻ
ദോഹ: മടപ്പള്ളി ഗവ. കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ ഖത്തര്‍ കൂട്ടായ്മ ജിമാഖ് ഫെബ്രുവരി 13ന് വക്റയിലെ ഡി.പി.എസ് സ്കൂളില്‍ ലോഞ്ച് ചെയ്യും. മടപ്പള്ളി കോളജ് പൂര്‍വ വിദ്യാര്‍ഥിയും വ്യാപാര- വാണിജ്യ- സാംസ്കാരിക- സിനിമാ മേഖലയിലെ പ്രമുഖനുമായ ഡോ. ഗോകുലം ഗോപാലനെ ലോഞ്ചിങ് ചടങ്ങില്‍ ആദരിക്കും.
അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിക്കുന്നത്. വൈകീട്ട് അഞ്ച് മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അതിഥികള്‍ പങ്കെടുക്കും.
വിജേഷ് ഗോപാല്‍, ചിത്ര അരുണ്‍, വിഷ്ണു വർധന്, കൃതിക, ഫാരിഷ ഹുസൈന്, സുധന് കൈവേലി എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും കോമഡി ഷോയും പരിപാടിയില്‍ അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി ആഷിഖ് അഹ്മദ് ചെയര്‍മാനും ശ്രീനാഥ് ജനറല്‍ കണ്‍വീനറുമായ കമ്മിറ്റി രൂപവത്കരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

