ഗ്ലോബൽ സുമുദ് ഫ്ലോട്ടില; പിടികൂടിയവരെ ഉടൻ മോചിപ്പിക്കണമെന്ന് ഖത്തർ
text_fieldsദോഹ: ഗസ്സയിലേക്ക് മരുന്നും ഭക്ഷണവുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയിൽനിന്ന് പിടികൂടിയവരെ ഉടൻ മോചിപ്പിക്കണമെന്ന് ഖത്തർ.എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട ഖത്തർ, സുമുദ് ഫ്ലോട്ടിലയെ തടഞ്ഞ ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ചു.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുകയും വേണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് അന്താരാഷ്ട്ര സമൂഹം അതിന്റെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
ഗസ്സയിൽ സുരക്ഷിതവും തടസ്സരഹിതവുമായി മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തുപറഞ്ഞു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും സമുദ്ര ഗതാഗത സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയുമാണെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

