ജികെയർ മൊബൈൽസ് റീട്ടെയിൽ സ്റ്റോർ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ ആരംഭിച്ചു
text_fieldsജികെയർ മൊബൈൽസിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം നിർവഹിക്കുന്നു
ദോഹ: ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന് കീഴിലുള്ള ജികെയർ മൊബൈൽസിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ (ഗേറ്റ് നമ്പർ 7) ഉദ്ഘാടനം ചെയ്തു. റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സി.ഇ.ഒ നിതിൽ, സി.ഒ.ഒ ഹരീഷ്, ജനറൽ മാനേജർ അജിത് കുമാർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ നദീം പാഷ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, ഫിനാൻസ് മാനേജർ അനിൽ കുമാർ, സ്റ്റോർ ഇൻ ചാർജ് അറാഫത്ത്, മറ്റ് മുതിർന്ന മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പുതിയ സ്റ്റോറിൽ ആപ്പിൾ, സാംസങ്, ഷവോമി, ഓപ്പോ, വിവോ, ഹോണർ, റിയൽമി ഉൾപ്പെടെ പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ, മൊബൈൽ ആക്സസറികൾ, ഗാഡ്ജറ്റുകൾ, പ്രൊഫഷണൽ മൊബൈൽ സർവിസ് സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ലോഞ്ച് ഓഫറുകളും ആകർഷകമായ വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, തിരഞ്ഞെടുത്ത മോഡലുകൾക്ക് സൗജന്യ മൊബൈൽ സർവിസും പരിമിത കാലത്തേക്ക് ലഭ്യമാകും. ജികെയർ മൊബൈൽസിനെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വളരെ പെട്ടെന്ന് കൂടുതൽ ജികെയർ ഔട്ട്ലെറ്റുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ഉപഭോക്താക്കളെയും പുതിയ ജികെയർ മൊബൈൽസ് സ്റ്റോർ സന്ദർശിച്ച് ഉദ്ഘാടന ഓഫറുകളും സൗജന്യ സേവനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

