‘സന്തോഷം നിറഞ്ഞ അനുഭവങ്ങൾ സമ്മാനിച്ചു'
text_fields10 കി.മീ മാസ്റ്റേഴ്സ് പുരുഷ വിഭാഗത്തിൽ ഒന്നാമതെത്തിയ അൻഡ്രൂ കിബ്തൂ കിർവ, ബറോസ് ക്രിസ്റ്റഫർ, ഷമ്മാസ് എന്നിവർ മെഡൽ സ്വീകരിച്ചപ്പോൾ
ദോഹ: ഗൾഫ് മാധ്യമം ഖത്തർ സന്തോഷം നിറഞ്ഞ അനുഭവങ്ങൾ സമ്മാനിച്ചുവെന്ന് 10 കി.മീ മാസ്റ്റേഴ്സ് പുരുഷ വിഭാഗത്തിൽ ഒന്നാമതെത്തിയ അൻഡ്രൂ കിബ്തൂ കിർവ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ അത് ലറ്റുകളോടൊപ്പം മത്സരിക്കാനും, പങ്കെടുത്ത് മെഡൽ നേടാനും സാധിച്ചു.
ആരോഗ്യ മുന്നേറ്റത്തിനൊപ്പം വൈവിധ്യ സംസ്കാരങ്ങളുടെയും വിവിധ രാജ്യങ്ങളിലുള്ളവരുടെയും സംഗമ വേദിയായും ഖത്തർ റൺ മാറി.
മാരത്തൺ ഒരുക്കങ്ങളും സംഘാടനവും മികച്ചതായിരുന്നുവെന്നും അൻഡ്രൂ കിബ്തൂ പങ്കുവെച്ചു. ഖത്തറിൽ സെക്യൂറിറ്റി ഗാർഡ് ആയി ജോലിചെയ്യുന്ന അൻഡ്രൂ കിബ്തൂ കെനിയൻ സ്വദേശിയാണ്. 42 മിനിറ്റും 19 സെക്കൻഡും സമയമെടുത്താണ് 10 കി.മീ ഫിനിഷ് ചെയ്തത്. രണ്ടാമതെത്തിയ ബറോസ് ക്രിസ്റ്റഫർ (യു.കെ) സെക്കൻഡുകളുടെ വിത്യാസത്തിലാണ് അൻഡ്രൂ കിബ്തൂ മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

