സക്കീർ ഹുസൈന് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സി.എ. സക്കീർ ഹുസൈന് യാത്രയയപ്പ് നൽകിയപ്പോൾ
ദോഹ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊച്ചി കൊച്ചങ്ങാടി സ്വദേശിയും സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) സജീവ പ്രവർത്തകനും ഓൾഡ് റയ്യാൻ യൂനിറ്റ് പ്രസിഡന്റുമായ സി.എ. സക്കീർ ഹുസൈന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സൈഫുദ്ദീൻ എൻ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹുസൈൻ കടന്നമണ്ണ, സിദ്ദീഖ് വേങ്ങര, അഫ്സൽ ചാലാട്, മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
സി.ഐ.സി റയ്യാൻ സോൺ ജനസേവന വിഭാഗത്തിന്റെ നെടും തൂണായിരുന്ന ഏത് സേവന പ്രവർത്തനങ്ങൾക്കും മുന്നിൽ നിന്നിരുന്ന വ്യക്തിത്വമായിരുന്നു സക്കീർ ഹുസൈനെ സി.ഐ.സി വളന്റിയർ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു. യൂനിറ്റിന്റെ ഉപഹാരം സോണൽ പ്രസിഡന്റ് ടി.കെ. സുധീർ കൈമാറി. സക്കീർ ഹുസൈൻ മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

