ഗേൾസ് ഇന്ത്യ ഖത്തർ ‘സ്ട്രെസ് ബസ്റ്റർ വോയേജ്’ സംഘടിപ്പിച്ചു
text_fieldsഗേൾസ് ഇന്ത്യ ഖത്തർ വിദ്യാർഥിനികൾക്കായി സംഘടിപ്പിച്ച ‘സ്ട്രെസ് ബസ്റ്റർ വോയേജിൽനിന്ന്
ദോഹ : ഗേൾസ് ഇന്ത്യ ഖത്തർ ‘സ്ട്രെസ്സ് ബസ്റ്റർ വോയേജ്’ എന്ന പേരിൽ അൽ ഗുവൈരിയ പാർക്കിലേക്ക് യാത്ര സംഘടിപ്പിച്ചു. 140 ഓളം പെൺകുട്ടികൾ പങ്കെടുത്ത യാത്രയിൽ വിജ്ഞാനത്തിനും വിനോദത്തിനുമായി ആകർഷകമായ പരിപാടികളും വ്യത്യസ്തങ്ങളായ മത്സരങ്ങളും ഒരുക്കിയിരുന്നു. ഗേൾസ് ഇന്ത്യ ഖത്തർ മുൻ പ്രസിഡന്റ് ഹന അബുല്ലൈസ് മുഖ്യ പ്രഭാഷണം നടത്തി. ഗേൾസ് ഇന്ത്യ ഖത്തർ പ്രസിഡൻറ് ആയിഷ ഖാലിബ് അധ്യക്ഷത വഹിച്ചു. കെൻസ, അഫീഫ, ഈമാൻ, ഫായിസ എന്നിവർ വിവിധ മത്സര പരിപാടികൾ നിയന്ത്രിച്ചു. ഗേൾസ് ഇന്ത്യ ഖത്തർ സെക്രട്ടറി ഖദീജ ബിൻത് ജോഹർ സമാപനം നിർവഹിച്ചു. മഇസ നാസറുദ്ദീന്റെ ഖിറാഅത്ത് നടത്തി. ഗേൾസ് ഇന്ത്യ ഖത്തർ കേന്ദ്ര കോഓഡിനേറ്റർമാരായ ഷഫ്ന, ജൗഹറ, മുഅ്മിന എന്നിവർ നേതൃത്വം നൽകി.

