മരുഭൂമിയിലും സന്തോഷമെത്തിച്ച് ഗേൾസ് ഇന്ത്യ
text_fieldsഗേൾസ് ഇന്ത്യ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നു
ദോഹ: ആഘോഷങ്ങളിൽനിന്നെല്ലാം ഒഴിഞ്ഞ് മരുഭൂമിയിലെ തൊഴിലിടങ്ങളിൽ പെരുന്നാൾ കൂടുന്ന ഇടയന്മാർക്കും താഴ്ന്ന വരുമാനക്കാർക്കും ഭക്ഷണങ്ങളെത്തിച്ച് ഗേൾസ് ഇന്ത്യ പ്രവർത്തകർ. സി.ഐ.സിയുടെയും വിമൻ ഇന്ത്യ ഖത്തറിന്റെയും സഹകരണത്തോടെ സി.ഐ.സി റയ്യാൻ സോൺ ഹാളിൽ തയാറാക്കിയ ഈദ് ഭക്ഷണ പൊതികളാണ് എത്തിച്ചത്.
ജോയ്ഫുൾ ഈദ് മീൽസ് എന്ന പേരിലായിരുന്നു ഈ മാതൃകാ ആഘോഷം. വിമൻ ഇന്ത്യ ഖത്തർ പ്രവർത്തകരായ ഷഫ്ന അബ്ദുൽ വാഹിദ്, നുസ്രത്ത് ഷുഐബ് എന്നിവരുടെ നേതൃത്വത്തിൽ ഗേൾസ് ഇന്ത്യ ഖത്തർ ഭാരവാഹികളായ നശ്വ ഇബ്രാഹിം, ആയിഷ ഗാലിബ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഖൻസ, ഈമാൻ ഷമീം എന്നിവരും പങ്കെടുത്തു.സി.ഐ.സി വളന്റിയർ ക്യാപ്റ്റൻ സിദ്ദീഖ് വേങ്ങര, കോഓഡിനേറ്റർ ഫഹദ് ഇ.കെ, സി.ഐ.സി റയ്യാൻ സോൺ വളന്റിയർ റഫീഖ് ടി.എ, റഫീഖ് പി.സി, സാജിർ, ശരീഫ് ബാഷ, സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ പ്രതിനിധികളായ ആദിൽ, അദ്നാൻ വിതരണത്തിൽ പങ്കെടുത്തു.

