ഗേൾസ് ഇന്ത്യ കായികമേള
text_fieldsഗേൾസ് ഇന്ത്യ ഖത്തർ സംഘടിപ്പിച്ച കായികമേളയിൽ പങ്കെടുത്തവർ
ദോഹ: ഗേൾസ് ഇന്ത്യ നേതൃത്വത്തിൽ 13 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്കായി കായിക മേള സംഘടിപ്പിച്ചു. ബർവ വില്ലേജിൽ നടന്ന മത്സരങ്ങളിൽ 200ഓളം പേർ പങ്കെടുത്തു. മാർച്ച് പാസ്റ്റോടുകൂടിയാണ് മത്സരങ്ങൾ ആരംഭിച്ചത്.
വിമൻ ഇന്ത്യ ഖത്തർ പ്രസിഡൻറ് നസീമ എം. ഉദ്ഘാടനം നിർവഹിച്ചു. വിമൻ ഇന്ത്യ ഖത്തർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സജ്നാ ഇബ്രാഹിം, ജെഫ് ല, അമീന, സജ്ന എം.എ. എന്നിവർ സംബന്ധിച്ചു.
ഇന്റർസോൺ പോരാട്ടത്തിൽ വക്റ, ദോഹ, റയ്യാൻ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഇഷ സുഫീൻ വ്യക്തിഗത ചാമ്പ്യനായി. വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. ഗേൾസ് ഇന്ത്യ ഖത്തർ പ്രസിഡൻറ് ആയിഷ ഖാലിബ് സ്വാഗതം പറഞ്ഞു.
ഭാരവാഹികളായ ഐഷാ, ഖദീജ, അഫീഫ, ഈമാൻ, ഫായിസ, കോഓഡിനേറ്റർമാരായ ഷഫ്ന, നുസ്രത്ത്, മുഅ്മിന എന്നിവർ കായികമേളക്ക് നേതൃത്വം നൽകി.

