Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒന്നാം ക്ലാസുകാർക്ക്...

ഒന്നാം ക്ലാസുകാർക്ക് സമ്മാനപ്പൊതിയുമായി ഫസ്റ്റ് സ്റ്റെപ്പ് പദ്ധതി

text_fields
bookmark_border
ഒന്നാം ക്ലാസുകാർക്ക് സമ്മാനപ്പൊതിയുമായി ഫസ്റ്റ് സ്റ്റെപ്പ് പദ്ധതി
cancel

ദോഹ: പുതിയ അധ്യായന വർഷ ആരംഭത്തിൽ, ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനപൊതിയുമായി വിദ്യാഭ്യാസ മന്ത്രാലയം. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളിൽ ഭയവും ആശങ്കയും മാറ്റി, സന്തോഷകരവും രസകരവുമായ അന്തരീക്ഷം ഒരുക്കുക, ആത്മവിശ്വാസവും പഠനത്തോടുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സമ്മാനങ്ങളും പഠനോപകരണങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്.

മന്ത്രാലയത്തിന്റെ ഫസ്റ്റ് സ്റ്റെപ്പ് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 103 സർക്കാർ പ്രൈമറി സ്കൂളുകളിൽ പ്രവേശനം നേടിയ 10,700ഓളം ഒന്നാം ക്ലാസ് വിദ്യാർഥികൾക്കാണ് സമ്മാനം നൽകിയത്. 'റഫീഖ്' കമ്പനിയുമായി സഹകരിച്ച് 'ബാക് ടു സ്കൂൾ' പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി അൽ റഷാദ് മോഡൽ സ്കൂൾ ഫോർ ബോയ്സ്, അൽ ബയാൻ ഫസ്റ്റ് പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്നിവ സന്ദർശിച്ച് പുതിയ വിദ്യാർഥികളെ സ്വീകരിച്ച് സമ്മാനങ്ങൾ കൈമാറി. ക്ലാസ് മുറികൾ സന്ദർശിച്ച അദ്ദേഹം കുട്ടികളുമായി സമയം ചെലവഴിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsgiftQatar News
News Summary - Gift package, first step plan
Next Story