കൂറ്റനൊരു പൂക്കളംകൊണ്ട് ദേശീയപതാക
text_fieldsദോഹ എക്സ്പോ വേദിയിൽ പൂക്കൾകൊണ്ടുള്ള ദേശീയപതാക നിർമാണത്തിൽ പങ്കുചേരുന്ന ഖത്തർ റെഡ് ക്രസന്റ് സംഘം
ദോഹ: ഓണത്തിനൊരുക്കുന്ന പൂക്കളങ്ങളെ വെല്ലുന്ന വലിപ്പവും അഴകുമായി ദോഹ എക്സ്പോ വേദിയിൽ കൂറ്റനൊരു പൂക്കളമൊരുങ്ങുകയാണ്. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെകൂടി പങ്കാളിത്തത്തോടെ മൂന്നു ലക്ഷത്തോളം പൂക്കൾ അണിനിരത്തി ഖത്തറിന്റെ കൂറ്റൻ ദേശീയപതാക.
മറൂണും വെള്ളയും നിറത്തിൽ അടുക്കിവെച്ച പൂക്കൾകൊണ്ട് അൽ ബിദ പാർക്കിലെ എക്സ്പോയുടെ ഇന്റർനാഷനൽ സോൺ ഏരിയയിൽ എക്സ്പോ ഹൗസിന് അരികിലായാണ് പതാക തീർക്കുന്നത്. ദോഹ എക്സ്പോയുടെ പുതുമയേറിയ ദേശീയ റെക്കോഡ് പ്രകടനം കൂടിയാവും ഈ പൂക്കളം.
രാജ്യത്തിന്റെ ഐക്യവും പ്രൗഢമായ പാരമ്പര്യവും അടയാളപ്പെടുത്തുന്ന പൂക്കളം സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ളവരുടെ പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കുന്നത്. ഖത്തർ റെഡ് ക്രസന്റ് മുതൽ വിവിധ കൂട്ടായ്മകളും വിവിധ സ്കൂളുകളിൽനിന്നുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികളും മറ്റുമെല്ലാം പൂക്കളുമായെത്തി എക്സ്പോ വേദിയിൽ ദേശീയപതാക പൂക്കളത്തിൽ പങ്കുചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

