ഗസൽ മാന്ത്രികൻ ജഗ്ജിത് സിങ്ങിനെ അനുസ്മരിച്ചു
text_fieldsജഗ്ജിത് സിങ് ഗസൽ അനുസ്മരണ പരിപാടിയിൽ ഗാനം ആലപിക്കുന്നു
ദോഹ: ഖത്തറിലെ ഗസൽ പ്രേമികളുടെ കൂട്ടായ്മയായ ദോഹ ഗസൽ ലവേഴ്സ് പ്രശസ്ത ഗസൽ മാന്ത്രികൻ ജഗ്ജിത് സിങ്ങിനെ അനുസ്മരിച്ചു. ദോഹയിൽ നടന്ന അനുസ്മരണയോഗം ജഗ്ജിത് സിങ്ങിന്റെ ഗസലുകളുടെ മെഹ്ഫിലുകളുടെയും രാഗാർദ്രമായി.
പ്രമുഖ കീബോർഡിസ്റ്റ് റോഷ് മിലൻ, തബലിസ്റ്റ് സുബാഷിഷ് ചക്രബർത്തി എന്നിവരുടെ അകമ്പടിവാദ്യത്തിൽ ഗായകരായ റിയാസ് കരിയാട്, അൽസാബിത്ത്, ഫായിസ, മുഹമ്മദ് ഫായിസ് എന്നിവർ നേതൃത്വം നൽകിയ മെഹ്ഫിലിൽ ജഗ്ജിത് സിങ്ങിന്റെ പ്രശസ്തമായ ഗസലുകൾ ആലപിച്ചു. ആഷിഖ് അഹ്മദ് അനുസ്മരണപ്രഭാഷണം നടത്തി. സുഹൈബ്, ശ്രീനാഥ്ശങ്കരൻ കുട്ടി , മുർഷിദ് തുടങ്ങിയവർ ജഗ്ജിത് സിങ്ങിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെയും എക്സിക്യുട്ടിവ് കമ്മിറ്റിയേയും യോഗത്തിൽ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

