Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅഹിംസ സന്ദേശവുമായി...

അഹിംസ സന്ദേശവുമായി ഗാന്ധിജയന്തി ആഘോഷം സ്​കൂളുകളിൽ വിവിധ പരിപാടികൾ നടന്നു

text_fields
bookmark_border
അഹിംസ സന്ദേശവുമായി ഗാന്ധിജയന്തി ആഘോഷം സ്​കൂളുകളിൽ വിവിധ പരിപാടികൾ നടന്നു
cancel

ദോഹ: ലോകത്തിന്​ അഹിംസയുടെ കരുത്ത്​ പകർന്ന്​ നൽകിയ ഇന്ത്യയുടെ രാഷ്​ട്രപിതാവ്​ മഹാത്മ ഗാന്ധിയുടെ 150ാം ജൻമ ദിനം ഖത്തറിലെ പ്രവാസ സമൂഹവും സമുചിതമായി ആഘോഷിച്ചു. അഹിംസ അടക്കം ചിന്തകളിലൂടെയും സമര മുറകളിലൂടെയും ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തിൽ നിന്ന്​ ഇന്ത്യക്ക്​ സ്വാതന്ത്ര്യം നേടിയെടുക്കാൻ നേതൃത്വം നൽകിയ മഹാത്​മാഗാന്ധിയുടെ സന്ദേശങ്ങൾ പുതുതലമുറയിലേക്ക്​ കൈമാറുന്ന രീതിയിലാണ്​ ആഘോഷങ്ങൾ നടന്നത്​. ഖത്തറിലെ ഇന്ത്യൻ സ്​കൂളുകളിൽ ഗാന്ധിയുടെ ചിന്തകളും സന്ദേ​ശങ്ങളും പകരുന്ന രീതിയിലാണ്​ ആഘോഷങ്ങൾ നടന്നത്​. ബാപ്പുവി​​​െൻറയും സ്വാതന്ത്ര്യസമര സേനാനികളുടെയും വേഷം അണിഞ്ഞ്​ കുട്ടികൾ എത്തി. എം.ഇ.എസ്​ സ്​കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രഛന്നവേഷം, പ്രസംഗം, കളറിങ്​, ഉപന്യാസ രചന, പോസ്​റ്റർ ഡിസൈനിങ്​, മു​ദ്രാവാക്യ രചന തുടങ്ങിയ ഇനങ്ങളിലാണ്​ മത്സരങ്ങൾ നടന്നത്​. പ്രത്യേക അസംബ്ലികളും നടന്നു. അഹിംസ, ലാളിത്യം, സത്യസന്ധത തുടങ്ങി ഗാന്ധി ചിന്തകൾ കുട്ടികളിലേക്ക്​ എത്തിക്കുന്നതിനുള്ള പരിപാടികളും നടന്നു. പ്രിൻസിപ്പൽ ഹമീദ ഖാദർ സംസാരിച്ചു. ലിറ്റററി ആക്​ടിവിറ്റി ഇൻ ചാർജ്​ എസ്​. രാജേന്ദ്രൻ പരിപാടികൾക്ക്​ നേതൃത്വം നൽകി.


മോഹൻദാസ്​ കരംചന്ദ്​ ഗാന്ധി ജീവിതത്തിൽ ഉടനീളം അനുവർത്തിച്ച മൂല്യങ്ങളും അഹിംസയും സ്വാതന്ത്ര്യസമര പോരാട്ടവും ആസ്​പദമാക്കിയാണ്​ ​െഎഡിയൽ ഇന്ത്യൻ സ്​കൂളിൽ ഗാന്ധി ജയന്തി ആഘോഷിച്ചത്​. ദേശഭക്​തി ഗാനം, നിശ്ചലദൃശ്യം, ചാറ്റ്​ ഷോ തുടങ്ങിയവ നടന്നു. റിച്ചാർഡ്​ ആറ്റൻബറോയുടെ ‘ഗാന്ധി’ സിനിമ പ്രദർശനവും നടന്നു. പ്രിൻസിപ്പൽ സയ്യിദ്​ ഷൗക്കത്ത്​ അലി മുഖ്യപ്രഭാഷണം നടത്തി. സേജവർധിനി സ്വാഗതവും മസൂദ്​ ഖാലിദ്​ നന്ദിയും പറഞ്ഞു. നോബിൾ ഇൻറർനാഷനൽ സ്​കൂളി​​​െൻറ വിവിധ കാമ്പസുകളിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. ദേശ ഭക്തി ഗാനം, ലഘു പ്രസംഗം തുടങ്ങിയ ഗാന്ധി ദർശനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഷിബു അബ്​ദുൽ റഷീദ് ഗാന്ധി ജയന്തി ദിന സന്ദേശം കൈമാറി.വൈസ് പ്രിൻസിപ്പൽമാരായ ജയ്‌മോൻ ജോയ്, റോബിൻ കെ ജോസ് എന്നിവർ സംസാരിച്ചു. നോബിൾ സ്കൂൾ ഹെഡ് ഓഫ് സെക്ഷൻസ് നിസാർ, ശിഹാബുദ്ദീൻ, ഇന്ദിര അജീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


ഫ്രണ്ട്​സ്​ ഒാഫ്​ തിരുവല്ലയുടെ നേതൃത്വത്തിൽ രക്​തദാനം നടത്തി. സംഘടനയിലെ നിരവധി അംഗങ്ങൾ ഹമദ്​ മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച്​ നടത്തിയ പരിപാടിയിൽ രക്​തം ദാനം ചെയ്​തു. പ്രസിഡൻറ്​ ജിജി ജോൺ രക്​തദാന ക്യാമ്പ്​ ഉദ്​ഘാടനം ചെയ്​തു. സെക്രട്ടറി റെജി കെ. ബേബി, തോമസ്​ കുര്യൻ, ജോർജ്​ കെ. തോമസ്​, കുരുവിള ജോർജ്​, അനു മാത്യു, സന്തോഷ്​ ബാബു, ഗീത ജിജി എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsghandi jayanthi
News Summary - ghandi jayanthi-qatar-qatar news
Next Story