Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗെറ്റ്​, സെറ്റ്​...

ഗെറ്റ്​, സെറ്റ്​ ഗോ... ഖത്തർ റൺ

text_fields
bookmark_border
ഗെറ്റ്​, സെറ്റ്​ ഗോ... ഖത്തർ റൺ
cancel
camera_alt

ഖത്തർ റൺ വേദിയായ ആസ്​പയർ പാർക്ക്

ഗൾഫ്​ മാധ്യമം ഖത്തർ റൺ നാളെ; രാവിലെ 6.30ന്​ മത്സരം തുടങ്ങും

ദോഹ: കായികരംഗത്ത്​ ഖത്തറിൻെറ തലയെടുപ്പായി ഉയർന്നു നിൽക്കുന്ന ആസ്​പയർ സോണിലെ ടോർച്ച്​ ടവറിനു താഴെ വെള്ളിയാഴ്ച വേഗക്കുതിപ്പിൻെറ ദിനം. വെള്ളിയാഴ്​ച സൂര്യോദയത്തിനു പിന്നാലെ, ദേശഭാഷാ, ലിംഗ വ്യത്യാസമില്ലാതെ, വിവിധ രാജ്യക്കാരും, പലപ്രായക്കാരും ഒരേ ട്രാക്കിൽ ഒരു ലക്ഷ്യത്തിലേക്ക്​ കുതിക്കും. കോവിഡിൻെറ മഹാമാരി​യിൽനിന്നും രാജ്യവും ലോകവും ജീവിതതാളത്തിലേക്ക്​ തിരികെയെത്തി എന്നതിൻെറ വിളംബരമായി ഖത്തർ റണ്ണിന്​ 6.30ന്​ വിസിൽ മുഴങ്ങും. ആസ്​പയർ പാർക്കിലാണ്​ ഖത്തർ റണ്ണിൻെറ രണ്ടാമത്​ പതിപ്പിന്​ ട്രാക്കുണരുന്നത്​. കഴിഞ്ഞ ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന ഖത്തർ റൺ രണ്ടാം എഡിഷനാണ്​ വെള്ളിയാഴ്​ച ആസ്​പയർ പാർക്ക്​ വേദിയാവുന്നത്​. ​േകാവിഡിൻെറ രണ്ടാം വരവിനെ തുടർന്നായിരുന്നു നേരത്തേ മാറ്റിവെച്ചത്​.​ മു​േമ്പ രജിസ്​റ്റർ ചെയ്​തവർതന്നെയാണ്​ ഇത്തവണയും മത്സരിക്കുന്നത്​.

• ബിബ്​ ഇന്ന്​ വാങ്ങാം

വെള്ളിയാഴ്​ച രാവിലെ നടക്കുന്ന മത്സരത്തിൻെറ ബിബ്​ നമ്പറുകൾ വ്യാഴാഴ്​ചതന്നെ വാങ്ങാമെന്ന്​ സംഘാടകർ അറിയിച്ചു. എന്നാൽ, മത്സരം തുടങ്ങുന്ന സമയമായ ഫെബ്രുവരിയിൽ നൽകിയ ബിബ്​ നമ്പർ വെള്ളിയാഴ്​ചത്തെ മത്സരത്തിന്​ ഉപയോഗിക്കാൻ പറ്റില്ലെന്ന്​ സംഘാടകർ അറിയിച്ചു. നേരത്തേ നൽകിയ റേസ്​ ജഴ്​സി അണിഞ്ഞു മാത്രമേ മത്സരത്തിൽ പ​ങ്കെടുക്കാൻ അനുവദിക്കൂ.

• കോവിഡ്​ പ്രേ​ാ​ട്ടോകോൾ മുഖ്യം

കോവിഡ്​ നിയന്ത്രണ പശ്ചാത്തലത്തിൽ സാമൂഹിക അകലത്തിന്​ ഊന്നൽ നൽകിയാവും ഖത്തർ റണ്ണിൻെറ സംഘാടനം. 10 കി.മീ ഓട്ടം രാവിലെ 6.30നു​തന്നെ ആരംഭിക്കും. തുടർന്നായിരിക്കും അഞ്ച്​ കിലോമീറ്ററും, മൂന്ന്​ കിലോമീറ്ററും. മത്സരിക്കുന്ന സമയം ഒഴികെ എല്ലായ്​പോഴും അത്​ലറ്റുകൾ മാസ്​ക്​ അണിഞ്ഞിരിക്കണം. രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ മ​ാത്രമാവും പ്രവേശനം. ഇഹ്​തിറാസ്​ ആപ്ലിക്കേഷൻ സ്​റ്റാറ്റസ്​ പരിശോധനയും ​തെർമൽ സ്​കാനിങ്ങും ഉണ്ടായിരിക്കും.

• ക​ുട്ടികൾക്ക്​ വെർച്വൽ റൺ

12 വയസ്സിന്​ താഴെ പ്രായമുള്ള കുട്ടികളുടെ പങ്കാളിത്തത്തിന്​ ആരോഗ്യ മന്ത്രലായം അനുമതിയില്ലാത്തതിനാൽ വെർച്വൽ റൺ ആയാണ്​ സംഘടിപ്പിക്കുന്നത്​. ഏഴിനും 12നുമിടയിൽ പ്രായമുള്ള രജിസ്​റ്റർ ചെയ്​ത കുട്ടികൾക്ക്​ വീട്ടിലോ മറ്റോ ആയി ഓട്ടം പൂർത്തീകരിക്കാം. മൂന്ന്​ കി.മീ ദൂരമാണ്​ ഇവർക്കായി നിശ്ചയിച്ചത്​. മൊബൈൽ ഫോൺ ആപ്ലിക്കേഷനോ, ​സ്​മാർട്ട്​ വാച്ചോ വഴി റെക്കോഡ്​ ചെയ്​ത മത്സര വിവരങ്ങൾ qrs@z-adventures.org എന്ന ഇ-മെയിൽ വിലാസത്തിലേക്ക്​ അയക്കാം​. വെള്ളിയാഴ്​ച രാവിലെ എട്ടിന്​ മുമ്പായി മത്സരം പൂർത്തിയാക്കി അയക്കണം.

സ്​റ്റാർട്ടിങ്​ സമയം

•10 കി.മീ ഓപൺ ​പുരു-വനിത -6.30am

•10 കി.മീ മാസ്​റ്റേഴ്​സ്​ പുരു-വനിത 6.33am

•5 കി.മീ ഓപൺ ​പുരുഷവിഭാഗം -6.36am

•5 കി.മീ ഓപൺ വനിത -6.39am

•5 കി.മീ മാസ്​റ്റേഴ്​സ്​ പുരുഷ-വനിത 6.42am

•3 കി.മീ ഓപൺ പുരുഷ-വനിത 7.30am

•3 കി.മീ മാസ്​റ്റേഴ്​സ്​ പുരുഷ-വനിത -7.33am

•3 കി.മീ സെക്കൻഡറി (12-15 വയസ്സ്​) -7.36am


ഒറ്റട്രാക്കിൽ 45 രാജ്യങ്ങൾ; 436 അത്​ലറ്റുകൾ

ഖത്തറിൻെറ ദേശഭാഷാ വൈവിധ്യം ഒറ്റട്രാക്കിൽ വിരിയുന്നതാണ്​ ഖത്തർ റൺ. 45 രാജ്യങ്ങളിൽനിന്നായി 436 പേരാണ്​ മത്സരിക്കാൻ രംഗത്തുള്ളത്​. ഇവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ് (146)​. തൊട്ടുപിന്നിൽ സ്വദേശികളായ ഖത്തരികൾതന്നെയാണ്​. 131 ​സ്വദേശി ​പൗരന്മാരാണ്​ ഖത്തർ റണ്ണിൽ ഭാഗമാവുന്നത്​. 2020ലെ ആദ്യ എഡിഷനിൽ ഇത്​ 37 ആയിരുന്നെങ്കിൽ ഇക്കുറി പതിന്മടങ്ങായി വർധിച്ചുകഴിഞ്ഞു. ബ്രിട്ടൻ (33), ഫ്രാൻസ്​ (11), അമേരിക്ക (എട്ട്​), ഫിലിപ്പീൻസ്​(12), ഈജിപ്​ത്​ തുടങ്ങി വിവിധ രാജ്യക്കാരുടെയും പങ്കാളിത്തം കുറവല്ല.

അയർലൻഡ്​, ബൾഗേറിയ, യുക്രെയ്​ൻ, റഷ്യ, ലിബിയ, ഇറ്റലി, കാനഡ, ജപ്പാൻ, പോർചുഗൽ, ശ്രീലങ്ക, പാകിസ്​താൻ, ന്യൂസിലൻഡ്​, യു.എ.ഇ, ബെൽജിയം, ചൈന, സ്വീഡൻ, ജർമനി, ലിബിയ, സിറിയ, ജോർഡൻ,സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യക്കാരുടെ പങ്കാളിത്തംകൊണ്ട്​ ശ്രദ്ധേയമാണ്​ ഖത്തർ റൺ. മൂന്ന്​ കിലോമീറ്ററിൽ വിവിധ വിഭാഗങ്ങളിലായി 202 പേർ മത്സരിക്കുന്നുണ്ട്​. ഏറ്റവും കൂടുതൽ പങ്കാളിത്തവും ഹ്രസ്വദൂരമായ മൂന്ന്​ കിലോമീറ്ററിലാണ്​. അഞ്ച്​ കിലോമീറ്ററിൽ 147 പേരാണ്​ ട്രാക്കിലിറങ്ങുന്നത്​. 118 പുരുഷന്മാരും 29 വനിതകളും ഉൾപ്പെടെയാണിത്​. ഏറ്റവും ദൈർഘ്യമേറിയ ദൂരമായ 10 കി.മീയിൽ 87 പേരാണ്​ മത്സരിക്കുന്നത്​. 16 വനിതകളും, 71 പുരുഷന്മാരുമാണിത്​. 40നു​ മുകളിൽ പ്രായമുള്ളവരുടെ മാസ്​റ്റേഴ്​സിൽ 32ഉം, 40നു​ താഴെ പ്രായമുള്ളവരുടെ ഓപൺ വിഭാഗത്തിൽ 55 പേരും മത്സരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar run
News Summary - Get, set go ... Qatar run
Next Story