Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒരുങ്ങാം, ഖത്തർ...

ഒരുങ്ങാം, ഖത്തർ റണ്ണിന്​

text_fields
bookmark_border
ഒരുങ്ങാം, ഖത്തർ റണ്ണിന്​
cancel
camera_alt

ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന ‘ഖത്തർ റൺ 2021’ ജഴ്​സിയും ബിബ്​ നമ്പറും ഗ്രാൻഡ്​മാൾ ഹൈപ്പർമാർക്കറ്റ്​ റീജനൽ ഡയറക്​ടർ അഷ്​റഫ്​ ചിറക്കൽ പുറത്തിറക്കുന്നു. ഗ്രാൻഡ്​മാൾ ജനറൽ മാനേജർ അജിത്​ കുമാർ, ഗൾഫ്​ മാധ്യമം മാർക്കറ്റിങ്​-അഡ്​മിൻ മാനേജർ ആർ.വി. റഫീഖ്​ എന്നിവർ സമീപം

ദോഹ: അടച്ചിട്ട കാലമായിരുന്നു കഴിഞ്ഞ ഒന്നര വർഷം. വിനോദങ്ങൾക്ക്​ അവധി നൽകി, സാമൂഹിക അകലംപാലിച്ച്​, മാസ്​കിനുള്ളിൽ എല്ലാവരും കഴിച്ചുകൂട്ടിയ കാലം. ദുരിതനാളിൽ നിന്നും ലോകം തിരികെയെത്തുകയാണ്​. 'ഗൾഫ്​ മാധ്യമം' ഒരുക്കുന്ന 'ഖത്തർ റൺ' അതിന്​ വേദിയൊരുക്കു​േമ്പാൾ എല്ലാവർക്കും ഒരുങ്ങാൻ സമയമായി. ഒക്​ടോബർ 15ന്​ ദോഹ ആസ്​പയർ പാർക്കിൽ നടക്കുന്ന ഹ്രസ്വദൂര മാരത്തൺ കുതിപ്പിലേക്ക്​ ഇനി എട്ടു​​ ദിവസങ്ങളുടെ കാത്തിരിപ്പ്​ മാത്രം. കോവിഡ്​ കാരണം വ്യായാമങ്ങൾക്ക്​ അവധികൊടുത്തും പതിവ്​ കളികളും മറ്റുമില്ലാതെ കഴിച്ചുകൂട്ടിയവർക്ക്​​ ഓട്ടത്തിന്​ ഒരുങ്ങാൻ സമയമായി. മത്സരാർഥികൾക്ക്​ ഇനിയുള്ള ദിവസങ്ങളിൽ പരിശീലനവും വ്യായാമവുമായി സജീവമായി തുടങ്ങാം. ആരോഗ്യമുള്ള ജീവിതത്തിന്​ ആരോഗ്യമുള്ള ശരീരം എന്ന സന്ദേശവുമായാണ്​ സ്വദേശികളുടെയും വിദേശികളുടെയും പങ്കാളിത്തംകൊണ്ട്​ സജീവമായി ഖത്തർ റൺ ട്രാക്കിലാവുന്നത്​. മത്സരത്തിൽ വിജയിക്കുക എന്നതിനേക്കാൾ, വ്യായാമം ശീലമാക്കിയ ജീവിതം എന്ന സന്ദേശം. നമ്മളൊന്ന്​ ഓട്ടവും നടത്തവും ശീലമാക്കിയാൽ ശരീരത്തി​‍െൻറ പല പ്രയാസങ്ങളും ഓടിമറയും. ആരോഗ്യമുള്ള ജീവിതത്തിന്​ ആരോഗ്യകരമായ ചില ശീലങ്ങൾ അത്യാവശ്യമാണ്​. എയ്​റോബിക്​ വ്യായാമങ്ങളായ നടത്തം, ജോഗിങ്​, സൈക്ലിങ്​, നീന്തൽ, ഓട്ടം തുടങ്ങിയവയൊക്കെ ശരീരഭാരം ക്രമീകരിച്ചുനിർത്താനും പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം തുടങ്ങിയ പ്രശ്​നങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. ദിവസവും മുപ്പതോ നാൽപതോ മിനിറ്റ്​​ ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തിനായി നീക്കിവെക്കണം. രാവിലത്തെ ഇളംവെയിലേറ്റ്​ നടക്കുന്നത്​ ഏറ്റവും നല്ലതാണ്​.

സൂര്യപ്രകാശത്തിലടങ്ങിയിരിക്കുന്ന അൾട്രാവയലറ്റ്​ രശ്​മികൾ ചർമത്തിന്​ ജീവകം ഡി ഉൽപാദിപ്പിക്കാൻ സഹായമേകും. ശരീരം സ്വന്തമായി ഉൽപാദിപ്പിക്കുന്ന ജീവകമാണ്​ ഡി. പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഇത്​ ഏറെ നല്ലതാണെന്നും ആരോഗ്യ വിദഗ്​ധർ പറയുന്നു. 'നല്ല ആരോഗ്യത്തിലേക്ക്​' എന്ന സന്ദേശവുമായി 'ഗൾഫ്​മാധ്യമം' നടത്തുന്ന 'ഖത്തർ റൺ 2021' ഇത്തവണ ഒക്​ടോബർ 15ന്​ ​േദാഹ ആസ്​പെയർ പാർക്കിലാണ്​​. രാവിലെ 6.30നാണ്​ പരിപാടി തുടങ്ങുക. 10, അഞ്ച്​ , മൂന്ന്​ കിലോമീറ്റർ വിഭാഗങ്ങളിലായാണ്​ മത്സരം. 10​ കി.മി, അഞ്ച്​ കി.മീ വിഭാഗത്തിൽ പുരുഷന്മാർക്കും സ്​ത്രീകൾക്കും വെവ്വേറെയാവും മത്സരം. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 55373946, 66742974.

വ്യായാമത്തിലൂടെ നല്ല ആരോഗ്യം കെട്ടിപ്പടുക്കാം –അഷ്​റഫ്​ ചിറക്കൽ

ഖത്തർ റണ്ണിനുള്ള ജഴ്​സിയും ബിബും പുറത്തിറക്കി
ദോഹ: 'ഗൾഫ്​ മാധ്യമം' സംഘടിപ്പിക്കുന്ന 'ഖത്തർ റൺ 2021'​‍െൻറ ഒരുക്കങ്ങൾ തകൃതിയാവുന്നു. ഖത്തറി​‍െൻറ കൂട്ടയോട്ടത്തിലേക്ക്​ ദിവസങ്ങൾ മാത്രം ശേഷിക്കെ, മത്സരാർഥികൾക്കുള്ള ജഴ്​സിയും ബിബ്​ നമ്പറും പുറത്തിറക്കി. മുഖ്യ പ്രായോജകർ കൂടിയായ 'ഗ്രാൻഡ് മാൾ​ ഹൈപ്പർമാർക്കറ്റ്​' റീജനൽ ഡയറക്​ടർ അഷ്​റഫ്​ ചിറക്കൽ ജഴ്​സിയും ബിബ്​ നമ്പറും കൈമാറി ഉദ്​ഘാടനം നിർവഹിച്ചു. 'വ്യായാമവും കായിക ജീവിതവും ജീവിത​ൈ​ശലി രോഗങ്ങളെ തടഞ്ഞുനിർത്താൻ അനിവാര്യമാണെന്നും പ്രത്യേകിച്ച്​ പ്രവാസ ജീവിതത്തിൽ വ്യായാമം ശീലമാക്കണമെന്നും അഷ്​റഫ്​ ചിറക്കൽ പറഞ്ഞു. അത്തരമൊരു സന്ദേശം ഉയർത്തിപ്പിടിച്ച്​ 'ഗൾഫ്​ മാധ്യമം' സംഘടിപ്പിക്കുന്ന 'ഖത്തർ റൺ 2021' ആരോഗ്യകരമായ ജീവിത സന്ദേശത്തിൽ ഏറെ പ്രസ്​കതമാണെന്നും അദ്ദേഹം പറഞ്ഞു. 'കോവിഡ്​ മഹാമാരിയുടെ ദുരിതത്തിൽനിന്നും മറ്റുരാജ്യങ്ങളേക്കാൾ ഏറെ വേഗത്തിൽ ഖത്തർ പൂർവസ്​ഥിതിയിലേക്ക്​ വന്നുകൊണ്ടിരിക്കുകയാണ്​. മത്സരാർഥികളുടെ പങ്കാളിത്തവും സംഘാടനവും കൊണ്ട്​ മുൻ വർഷത്തേക്കാൾ മികച്ച കായിക പരിപാടിയായി ഖത്തർ റൺ 2021 മാറും' -അഷ്​റഫ്​ ചിറക്കൽ വ്യക്​തമാക്കി. ഗ്രാൻഡ്​മാൾ ഹൈപ്പർമാർക്കറ്റ്​ ജനറൽ മാനേജർ അജിത്​ കുമാർ, ഗൾഫ്​ മാധ്യമം മാർക്കറ്റിങ്​-അഡ്​മിൻ മാനേജർ ആർ.വി. റഫീഖ്​, ബ്യൂറോ ഇൻചാർജ്​ കെ. ഹുബൈബ്​ എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar run
News Summary - Get ready, for the Qatar run
Next Story