ജെറിയാട്രിക് ഒ.പി ഇനി അൽ സദ്ദിൽ
text_fieldsഅൽ സദ്ദ് ഹെൽത്ത് സെന്റർ
ദോഹ: റുമൈല ആശുപത്രിയിൽ പ്രവർത്തിക്കുന്ന മുതിർന്നവരുടെ ചികിത്സ വിഭാഗമായ ജെറിയാട്രിക് ഒ.പി ക്ലിനിക്കുകളുടെ സേവനങ്ങൾ അൽ സദ്ദ് ഹെൽത്ത് സെന്ററിലേക്ക് മാറ്റി. ശനിയാഴ്ച മുതൽ നാലു മാസത്തേക്കാണ് ഒ.പി ക്ലിനിക്കിന്റെ മാറ്റം. ഒക്ടോബർ 31ന് ശേഷം, റുമൈലയിൽ തന്നെ ഈ വിഭാഗത്തിലെ സേവനങ്ങൾ തിരിച്ചെത്തും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലെ റുമൈല ആശുപത്രിയിലെ ഔട്ട്പേഷ്യന്റ് വകുപ്പ് കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് ജെറിയാട്രിക് ക്ലിനിക്കുകൾ താൽക്കാലികമായി അല്‍ സദ്ദ് ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയത്.
ഇക്കാലയളവില്‍ ഔട്ട്പേഷ്യന്റ് അപ്പോയിൻമെന്റെടുത്ത രോഗികള്‍ക്ക് എസ്.എം.എസ് മുഖേന പുതിയ മാറ്റത്തെക്കുറിച്ച് അറിയിപ്പ് ലഭിക്കും.അടുത്തിടെയാണ് പ്രാഥമികാരോഗ്യ പരിചരണ കോര്‍പറേഷന്റെ പുതിയ അല്‍ സദ്ദ് ഹെല്‍ത്ത് സെന്റര്‍ തുറന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് സെന്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കസ്റ്റമര്‍ സര്‍വിസിലേക്ക് 16060 എന്ന ഹോട്ലൈനില് വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

