Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​ൾ​ഫ്...

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ പൊ​തു ന​യ​ത​ന്ത്ര സ​മ്മേ​ള​നം 19ന് ​ക​താ​റ​യി​ൽ

text_fields
bookmark_border
Diplomatic Conference of the Gulf States
cancel
camera_alt

ഡോ. ​ഖാ​ലി​ദ് ബി​ൻ ഇ​ബ്റാ​ഹിം അ​ൽ സു​ലൈ​ത്തി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ദോ​ഹ: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ പൊ​തു ന​യ​ത​ന്ത്ര സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 19, 20 തീ​യ​തി​ക​ളി​ലാ​യി ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​നി​ൽ ന​ട​ക്കു​മെ​ന്ന് ക​താ​റ പ​ബ്ലി​ക് ഡി​പ്ലോ​മ​സി സെൻറ​ർ അ​റി​യി​ച്ചു. അ​റ​ബ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പൊ​തു ന​യ​ത​ന്ത്രം: ന​യ​ങ്ങ​ളും രീ​തി​ക​ളും എ​ന്ന പ്ര​മേ​യ​ത്തി​ൽ ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഗ​ൾ​ഫ് സ്​​റ്റ​ഡീ​സ്​ സെ​ന്റ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും ക​താ​റ പ​ബ്ലി​ക് ഡി​പ്ലോ​മ​സി സെൻറ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ക​താ​റ ജ​ന​റ​ൽ മാ​നേ​ജ​റും ഗ്ലോ​ബ​ൽ പ​ബ്ലി​ക് ഡി​പ്ലോ​മ​സി നെ​റ്റ് വ​ർ​ക്ക് മേ​ധാ​വി​യു​മാ​യ ഡോ. ​ഖാ​ലി​ദ് ബി​ൻ ഇ​ബ്റാ​ഹിം അ​ൽ സു​ലൈ​ത്തി, ക​താ​റ പ​ബ്ലി​ക് ഡി​പ്ലോ​മ​സി സെൻറ​ർ സി.​ഇ.​ഒ എ​ൻ​ജി. ദ​ർ​വീ​ശ് അ​ഹ്മ​ദ് അ​ൽ ശൈ​ബാ​നി എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ഗ​ൾ​ഫ് സ്​​റ്റ​ഡീ​സ്​ സെൻറ​റി​ലെ മ​ഹ്ജൂ​ബ് സി​വൈ​രി​യും അ​ക്കാ​ദ​മീ​ഷ്യ​ന്മാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക​താ​റ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ജി.​പി.​ഡി നെ​റ്റി​ന്റെ എ​ട്ടാ​മ​ത് ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​റ​ബ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പൊ​തു ന​യ​ത​ന്ത്ര​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും ഖ​ത്ത​റി​ന് പു​റ​മേ 34 രാ​ജ്യ​ങ്ങ​ളാ​ണ് ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യെ​ന്നും ഡോ. ​ഖാ​ലി​ദ് ബി​ൻ ഇ​ബ്റാ​ഹിം അ​ൽ സു​ലൈ​ത്തി പ​റ​ഞ്ഞു.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ പൊ​തു ന​യ​ത​ന്ത്ര പു​രോ​ഗ​തി​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്ന 35 പ​ഠ​ന​ങ്ങ​ളും വ​ർ​ക്കി​ങ് പേ​പ്പ​റു​ക​ളും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. അ​റ​ബ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പൊ​തു ന​യ​ത​ന്ത്ര മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച ന​യ​ങ്ങ​ളി​ലും കീ​ഴ്വ​ഴ​ക്ക​ങ്ങ​ളി​ലും എ​ത്തി​ച്ചേ​രു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി വി​ജ്ഞാ​ന വി​നി​മ​യ​ത്തി​നു​ള്ള അ​വ​സ​ര​മാ​യി​രി​ക്കും സ​മ്മേ​ള​ന​മെ​ന്ന് എ​ഞ്ചി. ദ​ർ​വീ​ശ് അ​ഹ്മ​ദ് അ​ൽ ശൈ​ബാ​നി പ​റ​ഞ്ഞു. പൊ​തു ന​യ​ത​ന്ത്ര മേ​ഖ​ല​യി​ൽ ലോ​ക​ത്തു​ത​ന്നെ മു​ൻ​നി​ര​യി​ൽ​നി​ൽ​ക്കു​ന്ന ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​റ​ബ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ങ്ങ​ളും പൊ​തു​ന​യ​ത​ന്ത്ര​ത്തി​ലെ ഇ​ട​പെ​ട​ലു​ക​ളും സ​മ്മേ​ള​ന​ത്തി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​മെ​ന്ന് ഡോ. ​മ​ഹ്ജൂ​ബ് അ​ൽ​സി​വൈ​രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - General Diplomatic Conference of the Gulf States will be held in Katara on the 19th
Next Story