ജി.ഇ.സി.എഫ് സെക്രട്ടറി ജനറലുമായി അമീർ കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: പ്രകൃതിവാതക കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി.ഇ.സി.എഫ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ഹുസൈൻ അദ്ലിയുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ അദ്ദേഹത്തിെൻറ ചുമതല അവസാനിക്കാനിരിക്കെയാണ് അമീറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത്. ഖത്തറിലെ സേവനങ്ങൾക്ക് അമീർ ശൈഖ് തമീം ഡോ. ഹുസൈൻ അദ്ലിക്ക് ആശംസകൾ കൈമാറി.
കൂടിക്കാഴ്ചയിൽ ഫോറത്തിെൻറ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് അദ്ലി വഹിച്ച പങ്ക് മുൻനിർത്തി അമീർ അദ്ദേഹത്തിെൻറ വജബ അലങ്കാരം കൈമാറുകയും ഭാവി പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ നേരുകയും ചെയ്തു. തെൻറ ഖത്തർ ദൗത്യത്തിൽ നൽകിയ സഹകരണത്തിനും സേവനങ്ങൾക്കും അമീറിനും മറ്റു ഉദ്യോഗസ്ഥർക്കും ഡോ. ഹുസൈൻ നന്ദി പറഞ്ഞു.
