ജി.ഡി.പി; 3.7 ശതമാനം വളർച്ച രേഖപ്പെടുത്തി
text_fieldsദോഹ: ഖത്തറിന്റെ സമ്പദ്വ്യവസ്ഥയിൽ 3.7 ശതമാനം വളർച്ച രേഖപ്പെടുത്തി ദേശീയ ആസൂത്രണ കൗൺസിൽ (എൻ.പി.സി) 2025 ആദ്യ പാദത്തിലെ ജി.ഡി.പി നിരക്ക് പ്രസിദ്ധീകരിച്ചു. 2025 ആദ്യ പാദത്തിൽ ജി.ഡി.പി 181.5 ബില്യൺ ഖത്തർ റിയാലിലേക്കാണ് ഉയർന്നത്. 2024 ആദ്യ പാദത്തിൽ ഇത് 175 ബില്യൺ ഖത്തർ റിയാൽ ആയിരുന്നു.മൂന്നാം ദേശീയ വികസന നയത്തിനും ദേശീയ വിഷൻ -2030നും അനുസൃതമായി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിലൂടെയും സ്വകാര്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിലൂടെയും സുസ്ഥിരമായ വളർച്ചയും പുരോഗതിയും കൈവരിക്കുന്നതായി ഈ ഫലങ്ങൾ സൂചിപ്പിക്കുന്നു. സമ്പദ്വ്യവസ്ഥയെ കൃത്യമായി വിലയിരുത്തുന്നതിന് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ജി.ഡി.പി കണക്കാക്കുന്നതിനുള്ള പുതിയ മാതൃക സ്വീകരിച്ചു.2025 ആദ്യത്തിൽ ഹൈഡ്രോകാർബൺ ഇതര മേഖലയുടെ പങ്ക് 63.6 ശതമാനമായി വളർന്ന്
115 ബില്യൺ ഖത്തർ റിയാൽ ആയി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനു കാരണം ഉൽപാദന മേഖലയിലെ വളർച്ചയാണ്. കൺസ്ട്രക്ഷൻ -4.4 ശതമാനം, റിയൽ എസ്റ്റേറ്റ് -7 ശതമാനം, മൊത്തവ്യാപാരവും ചില്ലറവിപണിയും -14.6 ശതമാനം, മാനുഫാക്ചറിങ് -5.6 ശതമാനം, താമസം, ഭക്ഷണം സേവന മേഖല- 13.8 ശതമാനം, ഗതാഗതം -3.5 ശതമാനം തുടങ്ങിയ മേഖലകളിൽ വർധന രേഖപ്പെടുത്തി. ഇത് ഖത്തറിൽ ടൂറിസം മേഖലയിലെ വളർച്ചയെയും സൂചിപ്പിക്കുന്നു.
നിർമാണ മേഖലയിൽ മാത്രമല്ല, സേവന മേഖലകളിലും വളർച്ച കാണാം, ശാസ്ത്രീയ -സാങ്കേതിക പ്രവർത്തനങ്ങൾ -7.2 ശതമാനം, ആരോഗ്യ സേവനങ്ങൾ -2.6 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇത്, ജീവിത നിലവാരവും മനുഷ്യ വിഭവശേഷിയും മെച്ചപ്പെടുത്താൻ സർക്കാർ ചെലുത്തുന്ന ശ്രമങ്ങളുടെ ഫലമായുണ്ടായ വളർച്ചയാണ്.ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന അസ്ഥിരതയും എണ്ണ, വാതക വിലകളിൽ അതിന്റെ സ്വാധീനവും ഉണ്ടായിട്ടും ഹൈഡ്രോകാർബൺ ഉൽപന്നങ്ങൾക്ക് ആവശ്യം വർധിക്കുകയാണ്. ജി.ഡി.പിയുടെ 36.4 ശതമാനം ഈ മേഖലയിൽനിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

