ജി.സി.സി ഏകീകൃത നികുതി അടുത്ത വർഷം ആദ്യം മുതൽ
text_fieldsദോഹ: ഗൾഫ് രാജ്യങ്ങളെ സമന്വയിപ്പിച്ച് അടുത്ത വർഷാദ്യം മുതൽ ഏകീകൃത നികുതി സംവിധാനം നിലവിൽ വരുന്നു. ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് അഞ്ച് മുതൽ പത്ത് ശതമാനം വരെ നികുതി ഏർപ്പെടുത്തുമെന്നാണ് അറിയുന്നത്. വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ് ഒഴികെ ഏതാണ്ട് എല്ലാ മേഖലയിലും ഇത് ബാധകമാകുമെന്നാണ് വ്യാപാത മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നത്. ഇന്ധന മേഖലക്ക് വന്ന ഇടിവ് നികത്തുന്നതിന് പുതിയ തീരുമാനം ഫലം ചെയ്യുമെന്ന് ഡോ.നാസർ ആൽതുവൈം അഭിപ്രായപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ നികുതി ചുമത്തുന്നത് വഴി സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രിയം കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വദേശികളായ വ്യാപാരികളെ സംബന്ധിച്ച് തികച്ചും സ്വാഗതാർഹമായ തീരുമാനമാണിതെന്ന് അദ്ദേഹം അറിയിച്ചു. ജി.സി.സി അംഗ രാജ്യങ്ങൾ കൈകൊണ്ട ഈ തീരുമാനത്തിൽ അത്ഭുതപ്പെടാനില്ല.
പുതിയ വരുമാന മാർഗം കണ്ടെത്തുകയെന്നത് സാമ്പത്തിക മേഖലയുടെ തേട്ടമാണ്. അതിെൻ്ദ ഭാഗമാണ് നികുതി ഏർപ്പെടുത്തുന്നതെന്നും ഡോ. നാസർ വ്യക്തമാക്കി. അഞ്ച് ശതമാനം നികുതിയെന്നത് വലിയ തുകയല്ലെന്നും വിപണിയിൽ ഇത് വലിയ തോതിലുള്ള പ്രശ്നം സൃഷ്ടിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം അതിപ്രായപ്പെട്ടു. നികുതി ഏർപ്പെടുത്താനുള്ള തീരുമാനം രാജ്യത്തെ സാമ്പത്തികേ മഖലക്ക് സുസ്ഥിരത പ്രധാനം ചെയ്യുമെന്ന് ഖാലിദ് അസ്സുവൈദി അഭിപ്രായപ്പെട്ടു. പെേട്രാ ഡോളറിൽ നിന്ന് മാറി വരുനത്തിന് പുതിയ മേഖല കണ്ടെത്തേണ്ടത് അനിവാര്യമായി വന്ന സന്ദർഭമാണ്. ഈ സാഹചര്യം ഉപയോഗപ്പെടുത്തുകയാണ് ബന്ധപ്പെട്ടവർ ചെയ്യേണ്ടതെന്ന് അദ്ദേഹം അറിയിച്ചു. ഈ തീരുമാനം പ്രദേശിക ഉൽപാദക മേഖലയെ ഉണർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാഹ്യ വിപണിയെ ആശ്രയിക്കുന്നത് കുറക്കാൻ ഇത് സഹായകമാകുമെന്നും ഖാലിദ് അസ്സുവൈദി അഭിപ്രായപ്പെട്ടു. എന്നാൽ പ്രാദേശിക വിപനണിയിൽ നികുതി സമ്പ്രദായ നടപ്പിലാക്കുന്നതിലേൂടെ വലിയ തോതിലുള്ള വിലക്കയറ്റം സൃഷ്ടിക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു. നിലവിൽ വിറ്റയിക്കപ്പെടുന്ന സാധനങ്ങൾക്ക് നികുതി നടപ്പിലാക്കുന്നതിലൂടെ അഞ്ച് ശതമാനത്തിലധികം വർദ്ധനവാണ് വരിക. ഇത് സാധാരണക്കാരെ നേരിട്ടകാണ് ബാധിക്കുക. നിലവിൽ പുകവലി ഉൽപ്പന്നങ്ങൾക്ക് മുപ്പത് മുതൽ അൻപത് ശതമാനം വരെ നികുതി ഈടാക്കി വരുന്നു. പുതിയ നികുതി കൂടി നകപ്പിലാകുന്നതോടെ ഇത് വീണ്ടും കൂടാനാണ് സാധ്യത. ഇതിന് പുറമെ കമ്പനികൾക്ക് വർഷിക നികുതി നിലവിലുള്ളതിനേക്കാൾ വർദ്ധിപ്പിക്കാനും ജിസി.സി തലത്തിൽ ധാരണ ആയതായാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
