സുപ്രീം കൗൺസിൽ യോഗത്തിൽ അമീർ അധ്യക്ഷത വഹിച്ചു
text_fieldsഅമീരി ദിവാനിൽ നടന്ന സുപ്രീം കൗൺസിൽ യോഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അധ്യക്ഷത വഹിക്കുന്നു
ദോഹ: സാമ്പത്തിക, നിക്ഷേപകാര്യ സുപ്രീം കൗൺസിലിന്റെ ഈ വർഷത്തെ നാലാമത്തെ യോഗം ചെയർമാൻ കൂടിയായ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്നു. അമിരി ദിവാനിലായിരുന്നു ചൊവ്വാഴ്ച രാവിലെ യോഗം നടന്നത്.
കൗൺസിൽ ഡെപ്യൂട്ടി ചെയർമാനായ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഉൾപ്പെടെ കൗൺസിൽ അംഗങ്ങളും മന്ത്രിമാരും പങ്കെടുത്തു. ഈ വർഷം നടന്ന മൂന്നാമത് യോഗത്തിന്റെ തീരുമാനങ്ങളും തുടർ നടപടികളും വിലയിരുത്തിയ യോഗം രാജ്യത്തിന്റെ വിവിധ സാമ്പത്തിക, നിക്ഷേപ പദ്ധതികൾ സംബന്ധിച്ച് അവലോകനം ചെയ്തു.

