ജി.സി.സി ഉച്ചകോടി: അമീറിന് സൗദിയുടെ ക്ഷണം സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്്ദുൽ അസീസ് അൽസഈദിെൻറ ക്ഷണക്കത്ത്
text_fieldsദോഹ: റിയാദിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ആതിഥേയ രാജ്യമായ സൗദിയുടെ ക്ഷണം.
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്്ദുൽ അസീസ് അൽസഈദിെൻറ ക്ഷണക്കത്ത് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയാണ് ഖത്തിന് കൈമാറിയത്.
ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽമുറൈഖി കത്ത് സ്വീകരിച്ചു. ഇൗ മാസം ഒമ്പതിന് റിയാദിലാണ് 39ാമത് ജി.സി.സി ഉച്ചകോടി നടക്കുന്നത്. ഉപരോധത്തിന് ശേഷമുള്ള രണ്ടാമത്തെ ഉച്ചകോടിയാണിത്.
റിയാദിൽ ഖത്തറിനെ പെങ്കടുപ്പിക്കാൻ കുവൈത്ത് നേരത്തേ മധ്യസ്ഥശ്രമം ഉൗർജ്ജിതപ്പെടുത്തിയിരുന്നു. സൗദി സഖ്യരാജ്യങ്ങളും ഖത്തറുമായും ഇതിനായി കുവൈത്ത് നേരത്തേ തന്നെ ചർച്ച ആരംഭിച്ചിരുന്നു.
ഖത്തർ ഉൾപ്പെടെ എല്ലാ ജി.സി.സി രാജ്യങ്ങളും റിയാദ് ഉച്ചകോടിയിൽ സംബന്ധിക്കുമെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല കുവൈത്ത് വാർത്താ ഏജൻസിയുമായുള്ള സംഭാഷണത്തിൽ മുമ്പ് തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം സൗദി കിരീടാവകാശി, വളർന്നുവരുന്ന സാമ്പത്തിക ശക്തിയെന്ന നിലക്ക് ഖത്തറിനെ അഭിനന്ദിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
മഞ്ഞുരുക്കത്തിെൻറ ചൂണ്ടുപലകയായാണ് ഇതിനെ നയതന്ത്ര വിദഗ്ധർ വിലയിരുത്തിയത്. കഴിഞ്ഞ ഡിസംബറിൽ കുവൈത്തിൽ നടന്ന ജി.സി.സി ഉച്ചകോടി വേണ്ടത്ര വിജയമായിരുന്നില്ല. രാഷ്ട്രത്തലവന്മാരിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും മാത്രമാണ് അന്ന് പെങ്കടുത്തത്. ബാക്കിയുള്ളവർ പ്രതിനിധികളെ അയക്കുകയായിരുന്നു.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ രണ്ടുദിവസത്തെ ഉച്ചകോടി നാടകീയമായി ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടക്കാതെയാണ് ജി.സി.സി ഉച്ചകോടി അന്ന് അവസാനിച്ചത്.
