നാളെയുടെ ചരിത്രത്തിനായി ദോഹയിൽ ഒത്തുചേർന്ന് ജി.സി.സി രാജ്യങ്ങൾ
text_fieldsദോഹ: ജി.സി.സി രാജ്യങ്ങളുടെ പൊതുവായ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജി.സി.സി സെന്റർ ഓഫ് ഡോക്യുമെന്റ്സ് ആൻഡ് സ്റ്റഡീസിന്റെ 38ാമത് യോഗം ദോഹയിൽ നടന്നു. അറബ് ഗൾഫ് രാജ്യങ്ങളുടെ ചരിത്രപരമായ സാംസ്കാരിക വ്യക്തിത്വം നിലനിർത്തുന്നതിനും ഡോക്യുമെന്റേഷൻ ജോലികൾ വികസിപ്പിക്കുന്നതിനും യോഗം ഊന്നൽ നൽകി.
ഖത്തറിനെ പ്രതിനിധാനംചെയ്ത് നാഷനൽ ആർക്കൈവ്സ് ഓഫ് ഖത്തർ, അമീരി ദിവാനിലെ ഡോക്യുമെന്റേഷൻ ആൻഡ് റിസർച് വിഭാഗം എന്നിവ പങ്കെടുത്തു. സൗദി അറേബ്യയുടെ കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ, യു.എ.ഇയിലെ നാഷനൽ ലൈബ്രറി ആൻഡ് ആർക്കൈവ്സ്, ഒമാനിലെ നാഷനൽ റെക്കോഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി തുടങ്ങി എല്ലാ ജി.സി.സി രാജ്യങ്ങളിൽനിന്നുമുള്ള ഉയർന്ന തലത്തിലുള്ള പ്രതിനിധികൾ യോഗത്തിൽ സന്നിഹിതരായിരുന്നു.
ചരിത്രരേഖകൾ വരുംതലമുറക്കായി സംരക്ഷിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അവ ഡിജിറ്റൈസ് ചെയ്യുന്നതിനും സംയുക്തമായ പരിശ്രമങ്ങൾ തുടരുമെന്ന് യോഗം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

