ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ യോഗം
text_fieldsദോഹ: ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി.സി.സി) ആരോഗ്യ കൗൺസിലിന്റെ 89ാമത് യോഗത്തിലും ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ സമിതി യോഗത്തിലും ഖത്തർ പങ്കെടുത്തു. ഖത്തർ പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് യോഗത്തിൽ പങ്കെടുത്തത്.
ആരോഗ്യ മേഖലയിലെ സംയുക്ത ഗൾഫ് സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരു യോഗങ്ങളിലും ചർച്ച ചെയ്തു. ജി.സി.സി ഗൾഫ് ഹെൽത്ത് കൗൺസിൽ യോഗത്തിൽ 2027 വർഷത്തേക്കുള്ള ബജറ്റും ഭാവി പദ്ധതികളും വിലയിരുത്തി.
ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുടെ തന്ത്രപ്രധാനമായ സംഭരണം സംബന്ധിച്ച ജി.സി.സി സുപ്രീം കൗൺസിലിന്റെ തീരുമാനങ്ങളുടെ പുരോഗതിയും പ്രവാസി തൊഴിലാളികളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിതല സമിതി ചർച്ച ചെയ്തു.
ജി.സി.സി ഗൾഫ് ഹെൽത്ത് കൗൺസിൽ കർമ്മപദ്ധതി, ലഹരിമരുന്ന് പ്രതിരോധത്തിനായുള്ള ഗൾഫ് സ്ട്രാറ്റജി, ഗൾഫ് സെന്റർ ഫോർ ഫുഡ് റിസ്ക് അസസ്മെന്റ് സ്ഥാപിക്കാനുള്ള പദ്ധതി തുടങ്ങിയ പ്രധാന വിഷയങ്ങളും യോഗത്തിൽ അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

