ദോഹ: കുവൈത്തിൽ നടക്കുന്ന ജി.സി.സി ഗെയിംസിൽ ഖത്തറിന്‍റെ യൂസുഫ് ഹസന് ഗെയിംസ് റെക്കോഡോടെ സ്വർണ നേട്ടം. പുരുഷ വിഭാഗം നീന്തൽ 200മീറ്റർ ബാക് സ്ട്രോക്കിലാണ് മിന്നും പ്രകടനത്തോടെ താരം സ്വർണമണിഞ്ഞത്.
രണ്ടു മിനിറ്റ് 09.62 സെക്കൻഡിലായിരുന്നു യൂസുഫ് ഹസന്‍റെ ഫിനിഷ്. നീന്തൽ കുളത്തിൽ നിന്നും വെള്ളിയാഴ്ച രാത്രിയിൽ ഒരു വെള്ളിയും ഒരു വെങ്കലം കൂടി ഖത്തർ നേടി.
ഗെയിംസിൽ ഇതോടെ ഖത്തറിന്‍റെ ആകെ സ്വർണം 12 ആയി. 15വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ ആകെ മെഡൽ നേട്ടം 39ലെത്തി. ആതിഥേയരായ കുവൈത്താണ് (21-17-18) ഒന്നാം സ്ഥാനത്തുള്ളത്. ബഹ്റൈൻ (17-16-10) രണ്ടാം സ്ഥാനത്തുമുണ്ട്. ഒമാൻ നാലാമതും, സൗദി അഞ്ചാമതുമാണ്. ആദ്യ ദിനങ്ങളിൽ സ്വർണങ്ങൾ വാരിക്കൂട്ടിയ ഖത്തറിന് കഴിഞ്ഞ ദിനങ്ങളിൽ രണ്ടു സ്വർണമേ നേടാൻകഴിഞ്ഞുള്ളൂ.