ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗം
text_fieldsജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പങ്കെടുക്കുന്നു
ദോഹ: മേഖലയിലെ സംഭവവികാസങ്ങളും നിലവിൽ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതിയും ചർച്ച ചെയ്ത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പങ്കെടുത്തു.
വിഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുമുള്ള നീക്കങ്ങൾ മന്ത്രിമാർ വിലയിരുത്തി.ഹുർമുസ് കടലിടുക്കിലെ ഗതാഗത സുരക്ഷ, കപ്പലുകൾക്കും മറ്റ് ചരക്ക് നീക്കങ്ങൾക്കും തടസ്സമില്ലാതെ സഞ്ചാരം ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഏകോപനം ശക്തമാക്കാൻ യോഗം തീരുമാനിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി, ഗൾഫ് രാജ്യങ്ങളുടെ പരമാധികാരവും മറ്റ് അവകാശങ്ങളും സംരക്ഷിച്ചായിരിക്കണം ഇത്തരം നടപടികളെന്ന് മന്ത്രിമാർ വ്യക്തമാക്കി. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയ -നയതന്ത്ര മാർഗങ്ങൾക്ക് മുൻഗണന നൽകണമെന്നും എല്ലാ കക്ഷികൾക്കും സ്വീകാര്യമായ തീരുമാനങ്ങളിലേക്ക് എത്തുന്നതിന് പരസ്പര വിശ്വാസം വളർത്തിയെടുക്കണമെന്നും യോഗത്തിൽ ജി.സി.സി രാഷ്ട്രങ്ങളിലെ നേതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

