ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ കോഓഡിനേഷൻ യോഗം
text_fieldsദോഹ: ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തിന് മുന്നോടിയായി ന്യൂയോർക്കിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) വിദേശകാര്യ മന്ത്രിമാരുടെ കോഓഡിനേഷൻ യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പങ്കെടുത്തു.
ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തമാക്കുന്നതിനുള്ള വഴികൾ വിലയിരുത്തി. മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ, പ്രത്യേകിച്ച് പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിനും മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളും ചർച്ചകളുടെയും സംയുക്ത നീക്കങ്ങളുടെയും പുരോഗതിയും ചർച്ചാ വിഷയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

