Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2023 5:38 AM GMT Updated On
date_range 1 Aug 2023 5:43 AM GMTജി.സി.സി ബാസ്കറ്റ്ബാൾ: ഖത്തർ ഫൈനലിൽ
text_fieldsbookmark_border
camera_alt
കുവൈത്തിനെതിരെ വിജയം നേടിയ ഖത്തർ ടീം അംഗങ്ങളുടെ ആഹ്ലാദം
ദോഹ: സൗദിയിൽ നടക്കുന്ന ജി.സി.സി ജൂനിയർ ബാസ്കറ്റ്ബാളിൽ ഖത്തറിന് ഫൈനൽ പ്രവേശനം. ഒപ്പം ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതയും നേടി. സെമിയിൽ കുവൈത്തിനെ തോൽപിച്ചായിരുന്നു ഖത്തറിന്റെ കൗമാര സംഘം ഫൈനലിൽ ഇടംപിടിച്ചത്. സ്കോർ: 75-72. സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഇരു ടീമുകളും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യരായ ടീമിനെ ഖത്തർ ബാസ്കറ്റ്ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ സാദൂൻ അൽ കുവാരി അഭിനന്ദിച്ചു.
Next Story