മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് ജി.സി.സി പുരസ്കാരം
text_fieldsജി.സി.സി പുരസ്കാരം മുനിസിപ്പാലിറ്റി മന്ത്രാലയം അസി.അണ്ടർ സെക്രട്ടറി മൻസൂർ അബ്ദുല്ല സായിദ് ആൽ മഹ്മൂദ് ഏറ്റുവാങ്ങുന്നു
ദോഹ: പ്രവർത്തന മികവിനുള്ള നാലാമത് ജി.സി.സി പുരസ്കാരം ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം സ്വന്തമാക്കി.
ഖത്തറിന്റെ മാലിന്യ സംസ്കരണ പദ്ധതിയാണ് ജി.സി.സി ജനറൽ സെക്രട്ടേറിയറ്റിന്റെ പുരസ്കാരത്തിന് അർഹമായത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലുള്ള റീസൈക്ലിങ് ആൻഡ് വേസ്റ്റ് ട്രീറ്റ്മെൻറ് മാനേജ്മെൻറ് പ്രോജക്ട് മാലിന്യ സംസ്കരണത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റി.
മന്ത്രാലയം മുനിസിപ്പൽ അഫേഴ്സ് അസി.അണ്ടർ സെക്രട്ടറി മൻസൂർ അബ്ദുല്ല സായിദ് ആൽ മഹ്മൂദിന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജി. അഹ്മദ് അൽ മൻഫൂഹി, ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് ഡിപ്പാർട്മെൻറ് വിഭാഗം മേധാവി എൻജി. അബ്ദുല്ല അൽ റാബിഇ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.
മാലിന്യ സംസ്കരണം, മാലിന്യ പുനഃചംക്രമണം എന്നീ മേഖലകളിലെ മികവിനാണ് ഈ വർഷത്തെ ജി.സി.സി മുനിസിപ്പൽ വർക്ക് പുരസ്കാരം നൽകുന്നത്.

