ജി.സി.സി അക്വാട്ടിക്സ് ചാമ്പ്യൻഷിപ്: അവസാന ദിനം തിളങ്ങി കുവൈത്ത്
text_fieldsജി.സി.സി അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഖത്തർ താരത്തിൻെറ പ്രകടനം
ദോഹ: വിവിധ പ്രായവിഭാഗങ്ങളിൽ ഖത്തർ ചാമ്പ്യൻമാരായതിനു പിന്നാലെ, ജി.സി.സി അക്വാട്ടിക് ചാമ്പ്യൻഷിപ്പിൻെറ അവസാന ദിനത്തിൽ കുവൈത്തിൻെറ മേധാവിത്വം. ഞായറാഴ്ച വാട്ടർപോളോ, ബ്രെസ്റ്റ് സ്ട്രോക്ക്, ഫ്രീസ്റ്റൈൽ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലൂടെ കുവൈത്ത് മുന്നിലെത്തി. 14 സ്വർണവും അഞ്ച് വെള്ളിയും ആറു വെങ്കലവുമായി 25 മെഡലുകളാണ് അവസാന ദിനത്തിൽ കുവൈത്ത് താരങ്ങൾ നേടിയത്. മൂന്നു സ്വർണവുമായി ഖത്തർ രണ്ടും (3-6-1), ഒമാൻ മൂന്നും (2-3-2) സ്ഥാനത്താണ്.
ഹമദ് അക്വാട്ടിക് സെൻററിൽ നടന്ന ചാമ്പ്യൻഷിപ് സമാപിച്ചു. ആദ്യ ദിനത്തിൽ ജൂനിയർ വിഭാഗങ്ങളിൽ 24, 28 സ്വർണങ്ങൾ നേടി ഖത്തർ നീന്തൽ താരങ്ങൾ പുറത്തെടുത്ത പ്രകടനം ഞായറാഴ്ച ആവർത്തിക്കാനായില്ല.
വെള്ളിയാഴ്ച 30 സ്വർണവും 15 വെള്ളിയും ഏഴ് വെങ്കലവുമായാണ് ഖത്തർ ജൂനിയർ വിഭാഗത്തിൽ ജേതാക്കളായത്.