ഗസ്സ; പ്രധാനമന്ത്രി ഇന്ന് യൂറോപ്പിലേക്ക്
text_fieldsഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി
ദോഹ: ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി വിദേശ പര്യടനത്തിന്. കഴിഞ്ഞയാഴ്ച സൗദിയിൽ ചേർന്ന അറബ്- ഇസ്ലാമിക് ഉച്ചകോടിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്താരാഷ്ട്ര പര്യടനങ്ങളുടെ ഭാഗമായാണ് ഖത്തർ പ്രധാനമന്ത്രിയുടെ യൂറോപ്യൻ പര്യടനം. ചൊവ്വാഴ്ച ബ്രിട്ടനിലേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി റഷ്യയിലും സന്ദര്‍ശനം നടത്തും.
ജോർഡൻ, സൗദി അറേബ്യ, ഈജിപ്ത്, ഫലസ്തീൻ, തുർക്കിയ, ഇന്തോനേഷ്യ, നൈജീരിയ തുടങ്ങിയ അറബ്, ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല സംഘവും സന്ദർശനത്തിന്റെ ഭാഗമാകുന്നുണ്ട്. ഒന്നര മാസത്തോളമായി തുടരുന്ന ഇസ്രായേലിന്റെ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കുകയും, വെടിനിർത്തൽ പ്രഖ്യാപിച്ച് മാനുഷിക സഹായമെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാർ അന്താരാഷ്ട്ര സമ്മർദം ശക്തമാക്കുന്നതിനായി ലോക പര്യടനം നടത്തുന്നത്. ഇതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ചൈനയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

