ഗസ്സ; അന്താരാഷ്ട്ര കോടതി വിധിയെ സ്വാഗതം ചെയ്ത് ഖത്തർ
text_fieldsദോഹ: ഗസ്സയിൽ വംശഹത്യ തടയാനുള്ള നടപടികൾ ഇസ്രായേൽ സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെ സ്വാഗതം ചെയ്ത് ഖത്തർ. മനുഷ്യത്വത്തിന്റെയും അന്താരാഷ്ട്ര നീതിന്യായവ്യവസ്ഥയുടെയും വിജയമാണ് കോടതിവിധിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഗസ്സയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് കോടതിയുടെ വിധിയെന്ന് ചൂണ്ടിക്കാട്ടി. ഗസ്സയിലെ ജനങ്ങൾക്കെതിരായ ഇസ്രായേലിന്റെ വംശഹത്യയുടെ അപകടകരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതാണ് കോടതിവിധി.
ജനങ്ങളുടെ സംരക്ഷണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുക, കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി 1967ലെ അതിർത്തി മാനദണ്ഡമാക്കി സ്വതന്ത്ര ഫലസ്തീൻ രൂപവത്കരിക്കുക, ഫലസ്തീനികളുടെ സ്വാതന്ത്ര്യവും നിയമാനുസൃത അവകാശങ്ങളും സംരക്ഷിക്കുക തുടങ്ങിയ ഖത്തറിന്റെ നിലപാടുകളും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

