ഷഹബാസ് അമന്റെ ഗസൽസന്ധ്യ 17ന്
text_fields‘ദോഹയുടെ ഹൃദയത്തിൽ ഷഹബാസ് പാടുന്നു’ഗസൽസന്ധ്യ സംഘാടകർ വാർത്തസമ്മേളനത്തിൽ
ദോഹ: മലയാളികളുടെ പ്രിയ ഗായകൻ ഷഹബാസ് അമൻ ദോഹയിൽ പാടാനെത്തുന്നു. ‘ദോഹയുടെ ഹൃദയത്തിൽ ഷഹബാസ് പാടുന്നു’എന്ന ഗസൽസന്ധ്യ ഫെബ്രുവരി 17ന് അൽ അറബി സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജെഫെ മീഡിയ അവതരിപ്പിക്കുന്ന പരിപാടി വൈകീട്ട് 7.30 മുതൽ 10.30 വരെയാണ്.
ഷൂരൂക് അൽ ദോഹ, ജെഫെ മീഡിയ, വിന്റേജ് നഴ്സിങ് സർവിസസ്, ദോഹ വേവ്സ് എന്നീ സ്ഥാപനങ്ങളുടെ സാരഥികളായ തൗഫീഖ് ജബ്ബാർ, ഷിഹാബ് ഷരീഫ്, സുബൈർ പാണ്ടവത്ത്, മുഹമ്മദ് ത്വയ്യിബ് എന്നിവരടങ്ങിയ ‘ടീം ടി.എസ്.എസ്.ടി’എന്ന സൗഹൃദ കൂട്ടായ്മയാണ് പരിപാടിക്ക് ചുക്കാൻപിടിക്കുന്നത്. കൂട്ടായ്മയുടെ ആദ്യപരിപാടിയാണിത്.
കലാപ്രേമികളുടെ നിരന്തര ആവശ്യപ്രകാരമാണ് ഷഹബാസ് അമന്റെ ഗസൽസന്ധ്യ ഒരുക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കി. തുടർന്നും ഖത്തറിൽ കൂട്ടായ്മക്കു കീഴിൽ ഇത്തരത്തിലുള്ള കലാപരിപാടികൾ സംഘടിപ്പിക്കും. ഖത്തറിലെ ഇന്ത്യൻ ബിസിനസ് രംഗത്ത് പ്രയോജനകരമായ എക്സിബിഷനുകൾ സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഷിഹാബ് ഷരീഫ്, സുബൈർ പാണ്ടവത്ത്, മുഹമ്മദ് ത്വയ്യിബ്, തൗഫീഖ് ജബ്ബാർ, അൻവർ ഹുസൈൻ, പി.പി. ഷാനവാസ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

