ഗസ്സ: ഇസ്രായേൽ ആരോപണം തള്ളി ഖത്തർ
text_fieldsഗസ്സ പുനർനിർമാണത്തിനുള്ള ഖത്തർ കമ്മിറ്റി അംബാസഡർ മുഹമ്മദ് അൽ ഇമാദി
അൽശിഫ ആശുപത്രിയിൽ ഖത്തറിന്റെ കെട്ടിടം പ്രവർത്തിക്കുന്നുവെന്ന ആരോപണം വാസ്തവവിരുദ്ധം
ദോഹ: ഗസ്സയിലെ അല്‍ശിഫ ആശുപത്രി സമുച്ചയത്തില്‍ ഖത്തറിന്റെ കെട്ടിടം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഇസ്രായേലിന്റെ ആരോപണം തള്ളി ഖത്തര്‍. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഇസ്രായേല്‍ പറയുന്നതെന്ന് ഖത്തര്‍ വ്യക്തമാക്കി. അല്‍ശിഫ ആശുപത്രി കോംപ്ലക്സില്‍ ഖത്തറിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടമുണ്ടെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും ആശുപത്രികളെ ഉന്നം വെക്കുന്നതിനുള്ള ന്യായീകരണങ്ങള്‍ കണ്ടെത്തുകയാണ് ഇസ്രായേലെന്നും ഗസ്സ പുനർനിർമാണ കമ്മിറ്റിയുടെ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദി പറഞ്ഞു.
ഗസ്സ തുറമുഖത്തിന് സമീപമാണ് പുനര്‍നിര്‍മാണത്തിനുള്ള ഖത്തര്‍ കമ്മിറ്റി ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. ഇത് അല്‍ശിഫ ആശുപത്രിയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ്. അന്താരാഷ്ട്രസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുംവിധമാണ് ഇസ്രായേലിന്റെ ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു. പുനരുദ്ധാരണത്തിനുള്ള ഖത്തര്‍ ഓഫിസിന് നേരെയുള്ള ആക്രമണം കൊണ്ട് ഗസ്സയിലെ ജനങ്ങള്‍ക്കുള്ള സഹായം നിര്‍ത്തില്ലെന്ന് ഐക്യരാഷ്ട്രസഭയിൽ ഖത്തര്‍ വ്യക്തമാക്കി. ഇതിനോടകം 10 വിമാനങ്ങളിലായി 358 ടണ്‍ അവശ്യവസ്തുക്കള്‍ എത്തിച്ചതായും ഖത്തറിന്റെ ഐക്യരാഷ്ട്രസഭ സ്ഥിരംപ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് ആൽഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

