ദോഹ: ഗസ പുനര്നിര്മാണത്തിെൻറ ചുമതലയുള്ള ഖത്തരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗസയില്‍ ആരോഗ്യമന്ത്രാലയത്തിന് ഖത്തറിെൻറ അടിയന്തര സഹായം. 33 മില്യണ്‍ ഖത്തര്‍ റിയാൽ അടിയന്തര സഹായം എത്തിക്കാന്‍ ഫെബ്രുവരിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി നിര്‍ദേശം നല്‍കിയിരുന്നു. ഗസയിലെ ആരോഗ്യ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി രണ്ടര മില്യണ്‍ ഡോളറിെൻറ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് അംബാസഡര്‍ മുഹമ്മദ് അല്‍ഇമാദി പറഞ്ഞു. അമീറും സര്‍ക്കാറും ഖത്തറിലെ ജനങ്ങളും നല്കുന്ന പിന്തുണക്കും സഹായത്തിനും നന്ദി പറയുന്നതായി ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി യൂസുഫ് അബു റിഷ് പറഞ്ഞു.
കടുത്ത ദുരിതത്തിലും പ്രതിസന്ധിയിലും കഴിയുന്ന ഗസ മുനമ്പിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് അമീര്‍ അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കഴിയുന്ന ഗസ നിവാസികള്‍ക്ക് സഹായം എത്തിക്കണമെന്ന് യുഎന്നും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഖത്തറിെൻറ സഹായ വിതരണത്തിന് യുഎന്‍ സഹകരണത്തോടെ ഖത്തറിെൻറ ഗസ പുനര്‍നിര്‍മാണ കമ്മിറ്റി ചെയര്മാന് അംബാസഡര്‍ മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ അല്ഇമാദിയാണ് മേല്‍നോട്ടം വഹിക്കുന്നത്. ഗസ മുനമ്പിലെ ജനങ്ങളുടെ ദുരിതത്തിന് ആശ്വാസമേകുന്നതാണ് ഖത്തറിെൻറ അടിയന്തര സഹായം.
മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ഗസ മുനമ്പിലെ ആശുപത്രി ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഇന്ധനം എന്നിവ എത്തിക്കും.