ഗസ്സ വിഷയം; ഖത്തർ അമീറുമായി സംസാരിച്ച് തുർക്കിയ പ്രസിഡന്റും
text_fieldsദോഹ: ഗസ്സയിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും സംഭവവികാസങ്ങൾ അടക്കം വിവിധ വിഷയങ്ങൾ ചർച്ചചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും.വെള്ളിയാഴ്ചയാണ് തുർക്കിയ പ്രസിഡന്റ് ഖത്തർ അമീറിനെ ഫോണിലൂടെ വിളിച്ച് വിവിധ കാര്യങ്ങൾ ചർച്ചകൾ ചെയ്തത്.
പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങളെക്കുറിച്ചും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും അവ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയുടെ നിരായുധീകരണ കരാറിനെ അമീർ സ്വാഗതം ചെയ്തു. സമാധാനം വളർത്തുന്നതിലും രാജ്യത്ത് സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും പ്രസിഡന്റ് ഉർദുഗാന്റെയും തുർക്കിയയുടെയും ക്രിയാത്മകമായ ഇടപെടലിനെ പ്രശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

