ഖത്തർ മേഖലയിലെ വിശ്വസ്ത പങ്കാളി -യു.എസ്
text_fieldsയു.എസ് അസിസ്റ്റന്റ് സെക്രട്ടറി ബാർബറ ലീഫ്
ദോഹ: ഖത്തർ മേഖലയിലെ വിശ്വസ്ത പങ്കാളിയാണെന്ന് യു.എസ് പൗരസ്ത്യ കാര്യ അസിസ്റ്റന്റ് സെക്രട്ടറി ബാർബറ ലീഫ് പറഞ്ഞു. ഗസ്സയിലെ തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഖത്തറിന്റെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഖത്തരി മധ്യസ്ഥർ പ്രശ്ന പരിഹാരത്തിന് അശ്രാന്തമായി പരിശ്രമിക്കുന്നു. പശ്ചിമേഷ്യയിലെ യു.എസിന്റെ മാനുഷികകാര്യ പ്രത്യേക ദൂതൻ ഡേവിഡ് സാറ്റർഫീൽഡിനൊപ്പം ഖത്തർ സജീവമായി ഇടപെടുന്നു.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അന്താരാഷ്ട്ര പിന്തുണയോടെ സമർപ്പിച്ച വെടിനിർത്തൽ നിർദേശത്തിന് അനുസൃതമായി ഹമാസ് നേതാക്കളുമായും ഈജിപ്തുമായും ദോഹ ചർച്ചകൾ തുടരുകയാണ്. പ്രശ്ന പരിഹാരത്തിന് നയതന്ത്ര ശ്രമങ്ങൾ മാത്രമാണ് വഴി. സംഘർഷം അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും യു.എസ് പ്രതിജ്ഞാബദ്ധമാണ്. ഗസ്സയിലെ വെടിനിർത്തൽ സാധ്യമായാൽ ഇസ്രായേൽ-ലെബനാൻ അതിർത്തിയിലെ സംഘർഷങ്ങളും അവസാനിക്കുമെന്നാണ് കരുതുന്നതെന്ന് അവർ അൽ ഷർഖ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

