ഗസ്സ: സമ്പൂർണ വെടിനിർത്തലാണ് ആവശ്യം -അമീർ
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾടർ സ്റ്റീൻമിയറുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെട്ട് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. രാജ്യം സന്ദർശിക്കുന്ന ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾടർ സ്റ്റീൻമിയറുമായി അമിരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് അമീർ ഗസ്സയിൽ സമ്പൂർണ വെടിനിർത്തലും യുദ്ധത്തിന് വിരാമം കുറിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ചത്.
സാധാരണക്കാരുടെ സംരക്ഷണവും മേഖലയിലേക്ക് മാനുഷിക സഹായവും എത്തിക്കേണ്ടതിന്റെ സാഹചര്യം വിശദീകരിച്ച അമീർ, രണ്ട് രാജ്യങ്ങൾ എന്ന യു.എൻ പ്രമേയം നടപ്പാക്കി ശാശ്വത പരിഹാരം കാണണമെന്നും വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും വിവിധ വാണിജ്യ-വ്യാപാര, ഊർജ മേഖലകളിലെ സഹകരണം സംബന്ധിച്ചും ചർച്ചകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

