ഗസ്സ: സ്ഥിതിഗതികൾ വിലയിരുത്തി അമീറും ബൈഡനും
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ
ദോഹ: ഖത്തറിന്റെ മധ്യസ്ഥതയിൽ ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനു പിന്നാലെയുള്ള സ്ഥിതിഗതികൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വിലയിരുത്തി. ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുകയും തടവുകാരുടെ കൈമാറ്റവും, മാനുഷിക സഹായം സജീവമാവുകയും ചെയ്തതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇരുവരും ഫോൺ വഴി സ്ഥിതിഗതികൾ വിലയിരുത്തിയത്. ഗസ്സയിലേക്ക് കൂടുതല്‍ മാനുഷിക സഹായമെത്തിക്കുന്നതും വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.
ഒന്നര മാസത്തോളം നീണ്ടുനിന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന് താൽക്കാലിക ശമനം വരുത്താൻ ഇരു വിഭാഗവുമായി കരാറിലെത്താനുള്ള ഖത്തറിന്റെ ഇടപെടലിനെ അമേരിക്കൻ പ്രസിഡന്റ് അഭിനന്ദിച്ചു. നാലു ദിവസത്തെ വെടിനിർത്തലും ബന്ദികളുടെ മോചനവും സാധ്യമാക്കിയ മധ്യസ്ഥദൗത്യം ശ്രദ്ധേയമായിരുന്നുവെന്ന് ചർച്ചയിൽ ബൈഡൻ ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

