ഐ.സി.സി ഗാന്ധി ക്വിസ്: ഹുസൈൻ-ആതിഫ് ടീം വിജയികൾ
text_fieldsഐ.സി.സി ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾ അംബാസഡർ ഡോ. ദീപക് മിത്തലിനും സംഘാടകർക്കുമൊപ്പം
ദോഹ: ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾചറൽ സെൻറർ സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരത്തിൽ ഹുസൈൻ അബ്ദുൽ ഖാദർ-മുഹമ്മദ് ആതിഫ് ടീം ജേതാക്കളായി. ഷിൻജ ലീല-സ്വപ്ന ഉണ്ണി ടീം രണ്ടാം സ്ഥാനത്തിന് അർഹരായി. 12ന് മുകളിൽ പ്രായമുള്ളവർക്കായി നടത്തിയ ക്വിസ് മത്സരത്തിൽ നൂറോളം എൻട്രികളാണ് ലഭിച്ചത്.
ഒക്ടോബർ ഒന്നിന് ഐ.സി.സി അശോക ഹാളിൽ നടന്ന ആദ്യ റൗണ്ട് മത്സരങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് ടീമുകളാണ് സെമിഫൈനലിൽ ഇടംനേടിയത്. രണ്ടുഭാഗങ്ങളായി നടന്ന സെമി ഫൈനൽ വിജയികൾ ഒക്ടോബർ രണ്ടിന് നടന്ന ഫൈനലിലേക്ക് യോഗ്യത നേടി.
ഷഫാഖത് നബി ക്വിസ് മാസ്റ്ററായി. വിജയികൾക്ക് അംബാസഡർ ഡോ. ദീപക് മിത്തൽ സമ്മാനങ്ങൾ നൽകി. ഐ.സി.സി വൈസ് പ്രസിഡൻറ് സുബ്രഹ്മണ്യ ഹെബ്ബഗേലു സ്വാഗതവും കമല ഠാകൂർ നന്ദിയും പറഞ്ഞു.