Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാന്ധിജയന്തി; റുവൈസ് ബീച്ച് ശുചീകരിച്ച് കൊയിലാണ്ടിക്കൂട്ടം ഖത്തർ

text_fields
bookmark_border
മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിക്കുന്ന ബീച്ച് ക്ലീനിങ് കാമ്പയിനുമായി സഹകരിച്ചാണ് ശുചീകരണം നടത്തിയത്
ഗാന്ധിജയന്തി; റുവൈസ് ബീച്ച് ശുചീകരിച്ച് കൊയിലാണ്ടിക്കൂട്ടം ഖത്തർ
cancel

ദോഹ: ഗാന്ധിജയന്തി ദിനത്തിൽ റുവൈസ് ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ. 'പ്രകൃതി നമുക്കു മാത്രമല്ല, വരും തലമുറകൾക്കു കൂടി അവകാശപ്പെട്ടതാണ്' എന്ന സന്ദേശമുയർത്തി മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിക്കുന്ന ബീച്ച് ക്ലീനിങ് ക്യാമ്പയിന്റെ ഭാഗമായാണ് കൊയിലാണ്ടിക്കൂട്ടം ഖത്തർ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. പൊതുജനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും കടൽത്തീരങ്ങളുടെ ശുചിത്വത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഗാന്ധിജയന്തി ദിനത്തിൽ പ്രകൃതിസംരക്ഷണത്തിന്റെയും പൊതുശുചിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പ്രവർത്തകരുടെ സേവനം. കടൽത്തീരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കാനും പ്രവർത്തകർ ശ്രമിച്ചു.

ചടങ്ങിൽ കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ ചെയർമാൻ ഫൈസൽ മൂസ ഗാന്ധി അനുസ്മരണം നടത്തി. പ്രസിഡന്റ് മൻസൂർ അലി കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ വിശദീകരിച്ചു. രക്ഷാധികാരി കെ.കെ.വി. മുഹമ്മദ്‌ അലി, ശരത്, റംല സമദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ.എം.എസ്. ഷബീജ് നന്ദി പറഞ്ഞു.

സുനിൽ ഇബ്രാഹിം, പി.കെ. മൻസൂർ, സിറാജ് സിറു, ശഹജർ അലി, പി.എ. ഷഫീഖ്, നിയാസ്, എ.കെ. മുഹമ്മദ്, ആഷിഖ് പയ്യോളി, എം.കെ. പ്രിയേഷ്, ഷമീജ് തൊട്ടു മുഖത്ത്, നൗഫൽ പോയിൽകാവ്, ജാസിർ ആമീൻ, റംല അലി, അനൂഫ് സുനിൽ എന്നിവർ നേതൃത്വം നൽകി. ബീച്ച് ക്ലീനിങ്ങിന് ശേഷം ഗായകൻ ഇസ്ഹാഖ് കുനിയിൽ, ഷഫീക് മാളിയേക്കൽ എന്നിവരുടെ ഗാനമേളയും ബീച്ചിൽ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gandhi Jayanti; Qatar cleans Ruwais beach with Koyilandikoottaam
Next Story