ഗാന്ധി ജയന്തി ആഘോഷം
text_fieldsകേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിങ് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു
ദോഹ: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 155ാം ജന്മദിനം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ എംബസിയും പ്രവാസി സമൂഹവും. ഖത്തറിലുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്തവണ എംബസിയിലെ ഗാന്ധി ജയന്തി ദിനാഘോഷം.
രാവിലെ നടന്ന ചടങ്ങിൽ മന്ത്രി കീർത്തി വർധൻ സിങ്ങും അംബാസഡർ വിപുലും എംബസി മുറ്റത്തെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്നു നടന്ന ഗാന്ധിജയന്തി പരിപാടിയിലും മന്ത്രി പങ്കെടുത്തു. ഐ.സി.സി പ്രസിഡൻറ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡൻറ് ഇ.പി അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി പ്രസിഡൻറ് താഹ മുഹമ്മദ് എന്നിവർ പങ്കെടുത്തു. ദേശഭക്തി ഗാനവും അരങ്ങേറി.

