ഗാലറി നിറച്ച് 63,439 കാണികൾ; ചരിത്രമെഴുതി അൽബെയ്ത്
text_fieldsദോഹ: ഫുട്ബാളിനെ അതിരറ്റ് പ്രണയിക്കുന്ന ഖത്തരികൾ വെള്ളിയാഴ്ച രാത്രിയിൽ അൽ ബെയ്ത് സ്റ്റേഡിയത്തിൽ പുതു ചരിത്രവും കുറിച്ചു. ഖത്തർ -യു.എ.ഇ മത്സരത്തിനെത്തിയത് 63,439 കാണികൾ. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഖത്തറിെൻറ ഫുട്ബാൾ ചരിത്രത്തിൽ ഒരു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന ഏറ്റവും വലിയ ജനക്കൂട്ടമായി ഇത്. 60,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തിൽ പരമാവധിക്കും മുകളിലായിരുന്നു വെള്ളിയാഴ്ച രാത്രി കാണികൾ ഒഴുകി വന്നത്. അവർക്ക്, ഏറ്റവും മികച്ച ഫുട്ബാൾ കാഴ്ചയുമായി വിരുന്നൊരുക്കി ഖത്തറിെൻറ സൂപ്പർ താരങ്ങൾ നന്ദിയും പറഞ്ഞു.
മൂന്നു കളി; 13 ഗോൾ
ദോഹ: മെൽബണിൽ നടന്ന 2015 ഏഷ്യാ കപ്പിെൻറ ഗ്രൂപ് റൗണ്ടിൽ 4-1നായിരുന്നു യു.എ.ഇ ഖത്തറിനെ തോൽപിച്ചത്. ശേഷം, ആറുവർഷത്തിനിടെ ഇരുവരും മുഖാമുഖം മൂന്നു മത്സരങ്ങൾ. അവയിലെല്ലാം അതേ നാണയത്തിലായിരുന്നു ഖത്തറിെൻറ വിജയങ്ങൾ. 2019 ഏഷ്യാകപ്പിൽ 4-0ത്തിനും, അതേവർഷം ഗൾഫ് കപ്പിൽ 4-2നും ജയം. ഇപ്പോൾ ഫിഫ അറബ് കപ്പിൽ 5-0ത്തിൻെറ ജയവുമായി നേട്ടം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

