Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫു​വൈ​രി​ത് കൈ​റ്റ്...

ഫു​വൈ​രി​ത് കൈ​റ്റ് ബീ​ച്ച് ഈ ​വ​ർ​ഷം തു​റ​ന്നു ന​ൽ​കും

text_fields
bookmark_border
Fuwairit Kite Beach
cancel
camera_alt

ഫു​വൈ​രി​ത്​ ക​ട​ൽ തീ​രം

ദോ​ഹ: കൈ​റ്റ് സ​ർ​ഫ​ർ​മാ​രു​ടെ​യും ക​ട​ൽ വി​നോ​ദ​യാ​ത്രി​ക​രു​ടെ​യും ഇ​ഷ്ട കേ​ന്ദ്ര​മാ​യ ഫു​വൈ​രി​ത് കൈ​റ്റ് ബീ​ച്ച് ഈ ​വ​ർ​ഷം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം പ്ര​ഖ്യാ​പി​ച്ചു. ഖ​ത്ത​റി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് സ്​​ഥി​തി ചെ​യ്യു​ന്ന ഫു​വൈ​രി​ത് കൈ​റ്റ് ബീ​ച്ചി​ൽ തി​ള​ക്ക​മു​ള്ള നീ​ല​ത്തി​ര​മാ​ക​ളി​ൽ സ​ർ​ഫി​ങ് ചെ​യ്യു​ന്ന​ത് മി​ക​ച്ച കാ​ഴ്ചാ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്നും കൈ​റ്റ് സ​ർ​ഫ​ർ​മാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ കാ​റ്റും വെ​ള്ള​വു​മു​ള്ള​തി​നാ​ൽ ത​ന്നെ കൈ​റ്റ് സ​ർ​ഫി​ങ്ങി​നാ​യു​ള്ള ലോ​ക​ത്തി​ലെ മി​ക​ച്ച കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്നും ഖ​ത്ത​ർ ടൂ​റി​സം വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ലെ ശാ​ന്ത​മാ​യ ക​ട​ൽ ജ​ല കാ​യി​ക േപ്ര​മി​ക​ൾ​ക്ക് കൈ​റ്റ് സ​ർ​ഫി​ങ്, പാ​ഡി​ൽ-​ബോ​ർ​ഡി​ങ്, പാ​രാ സെ​യി​ലി​ങ്, വേ​ക്ക് ബോ​ർ​ഡി​ങ്, ക​യാ​ക്കി​ങ്, സ്​​നോ​ർ​ക്ക​ലി​ങ്, സ്​​കൂ​ബ ഡൈ​വി​ങ് തു​ട​ങ്ങി​യ​വ​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നും മി​ക​ച്ച സ​മു​ദ്ര സാ​ഹ​സി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കാ​ൻ സാ​ധി​ക്കു​മെ​ന്നും ഖ​ത്ത​ർ ടൂ​റി​സം വി​ശ​ദീ​ക​രി​ച്ചു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കൈ​റ്റ് സ​ർ​ഫി​ങ് മേ​ഖ​ല​യാ​യാ​ണ്​ ഫു​വൈ​രി​ത് കൈ​റ്റ് ബീ​ച്ച് അ​റി​യ​പ്പെ​ടു​ന്ന​ത്. ഒ​മ്പ​ത് മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​റ്റും പ​ര​ന്നു കി​ട​ക്കു​ന്ന സ​മു​ദ്ര തീ​ര​വു​മാ​ണ്​ ഫു​വൈ​രി​തി​നെ മി​ക​ച്ച കൈ​റ്റ് ബീ​ച്ചാ​ക്കി മാ​റ്റു​ന്ന​ത്.തീ​ര​ത്തു​നി​ന്ന് 30 മീ​റ്റ​ർ അ​ക​ലെ​യാ​യി താ​മ​സം ഒ​രു​ക്കു​ന്ന റി​സോ​ർ​ട്ട്, യോ​ഗ സ്​​റ്റു​ഡി​യോ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ ജിം, ​പൂ​ൾ, സ്​​നോ​ർ​ക്ക​ലി​ങ്ങി​നും ഡൈ​വി​ങ്ങി​നു​മു​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യും കൂ​ടാ​തെ ഖ​ത്ത​റിെൻറ ത​ന​ത് രു​ചി​ഭേ​ദ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര രു​ചി​വൈ​വി​ധ്യ​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്. മി​ക​ച്ച സ​ർ​ഫി​ങ് അ​ധ്യാ​പ​ക​രും വി​ദ​ഗ്ധ​രും പ​രി​ശീ​ല​ന​ത്തി​നാ​യി ബീ​ച്ചി​ലു​ള്ള​തി​നാ​ൽ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ​ക്കാ​യി ബീ​ച്ചി​ലെ​ത്തു​ന്ന തു​ട​ക്ക​ക്കാ​ർ​ക്കും പ​രി​ച​യ സ​മ്പ​ന്ന​ർ​ക്കും വി​ഷ​മി​ക്കേ​ണ്ടി വ​രി​ല്ലെ​ന്ന​തും മ​റ്റൊ​രു സ​വി​ശേ​ഷ​ത​യാ​ണ്. ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 90 മി​നു​ട്ട് യാ​ത്ര ചെ​യ്താ​ൽ ഫു​വൈ​രി​ത് ബീ​ച്ചി​ലെ​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuwairit Kite Beach
News Summary - Fuwairit Kite Beach to open this year
Next Story