നാവികസേനക്ക് കരുത്തായി 'ഫുവൈരിത്'
text_fieldsഖത്തർ നാവികസേനയുടെ പുതിയ പടക്കപ്പലായ ഫുവൈരിത് തുർക്കിയിലെ അനാഡോളു കപ്പല്‍ നിര്മാണശാലയിൽവെച്ച് നീറ്റിലിറക്കുന്നു
ദോഹ: കടലിൽ ഖത്തറിെൻറ കരുത്തായി 'ഫുവൈരിത്' പടക്കപ്പൽ നീറ്റിലിറങ്ങി. തുർക്കി നിർമിച്ചുനൽകിയ യുദ്ധക്കപ്പൽ ഇനി ആഴക്കടലിൽ രാജ്യത്തിന് സുരക്ഷയും കരുതലുമായി കാവലുണ്ടാവും. അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മിച്ച യുദ്ധക്കപ്പല്‍ തുര്‍ക്കിയില്‍ ഖത്തര്‍ നാവികസേന ഏറ്റുവാങ്ങി. 80 മീറ്റര്‍ നീളവും 11.7 മീറ്റര്‍ ഉയരവുമുള്ള മൂന്നു യുദ്ധ ടാങ്കറുകളും സൈനികവാഹനങ്ങളും പുറമെ 260 സൈനികരെയും ഒരുമിച്ച് വഹിക്കാനുള്ള ശേഷിയുള്ളതാണ് പടക്കപ്പൽ. ഖത്തര്‍ അമീരി നാവികസേനയുടെ കരുത്ത് പതിന്മടങ്ങ് വര്‍ധിപ്പിച്ചുകൊണ്ട് അല്‍ അബ്റാര്‍ ഫുവൈരിത് എന്ന് പേരിട്ട യുദ്ധക്കപ്പല്‍ നീറ്റിലിറക്കി. തുര്‍ക്കിയിലെ അനാഡോളു കപ്പല്‍ നിര്‍മാണശാലയിലാണ് അബ്റാര്‍ നിര്‍മിച്ചത്. പ്രൗഢമായ ചടങ്ങില്‍ ഖത്തരി നാവികസേന കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ അബ്ദുല്ല ബിന്‍ ഹസ്സന് അല്‍ സുലൈത്തി കപ്പല്‍ ഏറ്റുവാങ്ങി. തുര്‍ക്കി നാവികസേന കമാന്‍ഡര്‍ അദ്നാന് ഒസ്ബല് ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കപ്പലിലേക്കു വേണ്ട തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ തുര്‍ക്കി പ്രതിരോധസേനയാണ് തയാറാക്കിയത്. 25 സ്ഥിരം നാവികസേനാംഗങ്ങളാണ് കപ്പലില്‍ ഉണ്ടാവുക. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് കപ്പല്‍ നിര്‍മാണത്തിനായുള്ള കരാറില്‍ ഖത്തറും തുര്‍ക്കിയും ഒപ്പിട്ടത്. വരുന്ന രണ്ടു വര്‍ഷംകൊണ്ട് ആവശ്യമായ പരിശോധനകളും പരിശീലനവും പൂർത്തീകരിച്ചുനല്കും. ഇതേ മാതൃകയിലുള്ള എട്ടു യുദ്ധക്കപ്പലുകള്‍ നേരേത്ത തുർക്കി നാവികസേനക്കും അനാഡോളു കമ്പനി നിര്‍മിച്ചുനല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

