Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ദ്യാ​ർ​ഥി​ക​ളു​ടെ...

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യി​ൽ സ​ർ​ക്കാ​ർ ശ്ര​ദ്ധ വേ​ണം -ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ

text_fields
bookmark_border
https://www.madhyamam.com/tags/Indian Islamic Center
cancel

ദോ​ഹ: ഭാ​വി ത​ല​മു​റ​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ൽ സ​ർ​ക്കാ​റു​ക​ൾ ഗൗ​ര​വ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ഗൗ​ര​വ​വും പ്രാ​ധാ​ന്യ​വും ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും പ​രീ​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്കാ​നും സ​ത്വ​ര​ശ്ര​ദ്ധ അ​നി​വാ​ര്യ​മാ​ണ്. വി​ദ്യാ​ഭ്യാ​സ​ത്തെ ക​ച്ച​വ​ട​വ​ൽ​ക്ക​രി​ക്കാ​നും പ​രീ​ക്ഷ​ക​ളെ വി​ൽ​പ്പ​ന​ച്ച​ര​ക്ക് ആ​ക്കാ​നും ശ്ര​മി​ക്കു​ന്ന എ​ല്ലാ​ത​രം കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ​യും ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളു​ടെ കൂ​ടെ നി​ന്ന എ​ല്ലാ​വ​രെ​യും ഇ​സ്‌​ലാ​ഹി സെ​ന്റ​ർ അ​ഭി​ന​ന്ദി​ച്ചു. മാ​ന​സി​ക സ​മ്മ​ർ​ദം മൂ​ലം ജീ​വ​ൻ പൊ​ലി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ സ​ന്ന​ദ്ധ​മാ​ക​ണം. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ആ​ധു​നി​ക വി​പ​ണി സാ​ധ്യ​ത​ക​ൾ​ക്ക​നു​സൃ​ത​മാ​യ സ​മ​ഗ്ര പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണം. വിദ്യാർഥികൾക്ക് തൊഴിൽ ശേഷിയും സംരംഭകത്വ നൈപുണ്യവും ഉറപ്പാക്കുന്ന രീതിയിലേക്ക് പാഠ്യപദ്ധതി പുനഃക്രമീകരിക്കണമെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​സി​ഡ​ന്റ്‌ സി​റാ​ജ് ഇ​രി​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ല​ത്തീ​ഫ് ന​ല്ല​ളം, നി​സാ​ർ ചെ​ട്ടി​പ​ടി, ഹ​മീ​ദ് ക​ല്ലി​ക്ക​ണ്ടി, റി​യാ​സ് വാ​ണി​മേ​ൽ, മൊ​യ്‌​ദീ​ൻ ഷാ, ​നാ​സി​റു​ദ്ദീ​ൻ ചെ​മ്മാ​ട്, അ​ലി ചാ​ലി​ക്ക​ര തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. മു​ജീ​ബ് മ​ദ​നി, ഡോ. ​റ​സീ​ൽ, മു​ഹ​മ്മ​ദ്‌ ഷൗ​ലി, ന​വീ​ർ ഫാ​റൂ​ഖി, അ​ജ്മ​ൽ ജൗ​ഹ​ർ, ശാ​ഹു​ൽ ന​ന്മ​ണ്ട, ശ​നീ​ജ് എ​ട​ത്ത​നാ​ട്ടു​ക​ര, അ​ഹ്‌​മ​ദ്‌ മു​സ്ത​ഫ എ​ന്നി​വ​ർ വി​വി​ധ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsFutureIndian Islamic Center
News Summary - വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യി​ൽ സ​ർ​ക്കാ​ർ ശ്ര​ദ്ധ വേ​ണം -ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ
Next Story