പ്രവാസ വേനലിന് കുളിർമഴയായി ഫ്യൂചുറ
text_fieldsദോഹ: പ്രവാസികളായ മലയാളി വിദ്യാർഥികൾക്ക് ഒഴിവുകാലം വിനോദ വിജ്ഞാന ആഘോഷമാക്കി സി.ഐ.സി ഖത്തറിന്റെ 'ഫ്യൂചുറ 22' വേനലവധി ക്യാമ്പ് ആരംഭിച്ചു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ അഡ്വ. സക്കരിയ ഉദ്ഘാടനം ചെയ്തു.നൂറിലേറെ കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് പുതുമനിറഞ്ഞതും വിനോദവും വിഞ്ജാന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് സംവിധാനം ചെയ്തിട്ടുള്ളതുമാണ്. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ നയിക്കുന്ന ക്യാമ്പിൽ വിവിധ മദ്റസകളിലെ പൂർവ വിദ്യാർഥികൾ മെന്റർമാരായി സേവനം ചെയ്യുന്നുണ്ട്.
ഡോ. അബ്ദുൽ വാസിഹ് ധർമഗിരിയാണ് ക്യാമ്പ് ഡയറക്ടർ. മുഹമ്മദ് സാക്കിർ നദ്വി ചീഫ് കോഓഡിനേറ്റർ. ഡോ.സൽമാൻ, നബീൽ ഓമശ്ശേരി, യൂസുഫ് പുലാപ്പറ്റ, തൗഫീഖ്, അനീസ്, ഫജറുദ്ദീൻ ജാബിർ റാഫത്ത്, ജമീൽ ഫലാഹി, മാഹിറ മുജീബ്, ഫാത്തിമ സുഹറ, റാഹില നിസാർ, ഷഫീഖ്, റഫീഖ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. ആഗസ്റ്റ് 13 വരെയുള്ള വ്യാഴം, ശനി ദിവസങ്ങളിലാണ് വേനലവധി ക്യാമ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

