ഖബർസ്ഥാനിൽ മസൂൺ വാഹനങ്ങളുടെ സേവനം
text_fieldsദോഹ മുനിസിപ്പാലിറ്റി ഒരുക്കിയ മസൂൺ വാഹനം
ദോഹ: സുസ്ഥിര നഗര വികസനത്തിന്റെ ഭാഗമായി ഖബർസ്ഥാനിൽ പുതിയ ഇലക്ട്രിക് വാഹനമായ ‘മസൂൺ’ അവതരിപ്പിച്ച് ദോഹ മുനിസിപ്പാലിറ്റി. സർവിസ് വകുപ്പിന്റെ നേതൃത്വത്തിൽ ശ്മശാനങ്ങളിൽ ദുഃഖ സഹചാരികളെ സേവിക്കാനായി പ്രത്യേകമായി രൂപകൽപന ചെയ്തതാണ് വാഹനം.ദോഹയിലെ മീസൈമീറിൽ തുടക്കംകുറിച്ച മസൂൺ വാഹന പദ്ധതി ഭാവിയിൽ മറ്റ് ഖബർസ്ഥാനിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഇലക്ട്രിക് ഗോൾഫ് കാർ നവീകരിച്ചാണ് ആധുനിക ഹാൻഡ് വാഷിങ് മെഷീനും ഡ്രെയറും ഉൾപ്പടെ സൗകര്യങ്ങൾ ഒരുക്കി മൊബൈൽ യൂനിറ്റാക്കി മാറ്റിയത്. ഖബറടക്ക ചടങ്ങുകൾക്കുശേഷം വെള്ളം ഉപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനവും വാഹനത്തിൽ ഉണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മാതൃകയാകാവുന്ന സംരംഭമായാണ് പരിപാടിയെ ദോഹ മുനിസിപ്പാലിറ്റി കണക്കാക്കുന്നത്. മസൂൺ എന്ന പേര് മഴ -മേഘങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്വീകരിച്ചത്. ഇത് ശുദ്ധി, വൃത്തി എന്നിയുടെ പ്രതീകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

